പട്ടികജാതി കോളനികളിലെ ആശുപത്രികളിലേക്കുള്ള കൂടിക്കാഴ്ചകൾ ഏകപക്ഷീയമെന്ന്

കൊടുവള്ളി: ജില്ലയിലെ പട്ടികജാതി കോളനികളിൽ പ്രവർത്തിക്കുന്ന ഹോമിയോ ഹെൽത്ത് സ​െൻററുകളിലേക്ക് അറ്റൻഡർ, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലേക്ക് നടത്തിയ കൂടിക്കാഴ്ചകൾ ഏകപക്ഷീയവും ഭൂരിപക്ഷം വരുന്ന കോളനിവാസികളെയും അറിയിക്കാതെയുമാണെന്നും കൊടുവള്ളി ബ്ലോക്ക് പട്ടികജാതി പ്രമോട്ടേഴ്സ് യൂനിയൻ ഭാരവാഹികൾ ആരോപിച്ചു. ഹോമിയോ ഹെൽത്ത് സ​െൻറർ സ്ഥിതി ചെയ്യുന്ന കോളനികളിലെ പട്ടികജാതി പ്രമോട്ടർമാരെപ്പോലും അധികൃതർ വിവരങ്ങൾ അറിയിച്ചില്ലത്രെ. കോളനിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ, ഹെൽത്ത് സ​െൻററുകളുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കമ്മിറ്റികൾ എന്നിവരാരും കുടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. മാർച്ച് 10ന് പത്രങ്ങൾ വഴി കൂടിക്കാഴ്ചയുടെ വാർത്ത വരികയും 12ന് കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇത് മൂലം കോളനികളിലെ അർഹരായ ഉദ്യോഗാഥികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ കൂടിക്കാഴ്ച റദ്ദ് ചെയ്ത്, പട്ടികജാതി പ്രമോട്ടർമാരെ വിവരമറിയിച്ചും, യോഗ്യതയുള്ളവർക്ക് അവസരമൊരുക്കിയും വീണ്ടും കൂടിക്കാഴ്ച നടത്തണമെന്നും പട്ടികജാതി പ്രമോട്ടേഴ്സ് യൂനിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. മത്സ്യക്കുഞ്ഞ് വിതരണം: അപേക്ഷ ക്ഷണിച്ചു കൊടുവള്ളി: ഫിഷറിസ് വകുപ്പി​െൻറ ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട പദ്ധതിപ്രകാരം ശുദ്ധജല മാതൃക മത്സ്യകൃഷിക്കായുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനായി താമരശ്ശേരി, കിഴക്കോത്ത്, കട്ടിപ്പാറ പഞ്ചായത്തുകളിലും കൊടുവള്ളി മുൻസിപ്പാലിറ്റിയിലുമുള്ള മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 10 സ​െൻറിൽ കൂടുതൽ ജലാശയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമുകൾ ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ലഭ്യമാണ്. അപേക്ഷകൾ ഈ മാസം 23നകം ഗ്രാമപഞ്ചായത്ത് ഓഫിസിൽ ലഭിച്ചിരിക്കണം. ഫോൺ: 7012894658
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.