വള്ള്യാട് ഇടിമിന്നലില്‍ നാശനഷ്​ടം

വില്യാപ്പള്ളി: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലില്‍ വള്ള്യാട് വീടിന് നാശനഷ്ടം. വെങ്ങക്കണ്ടി അമ്മദി‍​െൻറ വീടിനാണ് നാശമുണ്ടായത്. ചുമരിലെ വയറിങ് കത്തിനശിച്ചു. വീട് പരിസരത്തെ തെങ്ങും കത്തിയിട്ടുണ്ട്. 10 വര്‍ഷത്തോളമായി രോഗബാധിതനായി കഴിയുന്ന അമ്മദ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടം നടന്നയുടന്‍ നാട്ടുകാരും വടകരയില്‍നിന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു. ഏകദേശം ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.