പൈ​പ്പ്​ ​െപാട്ടി കു​ടി​വെ​ള്ളം പാഴാവുന്നു

മൂഴിക്കൽ: ഇടക്കിടെ പൈപ്പ് പൊട്ടുന്നത് മൂലം പാഴാവുന്നത് ലിറ്റർ കണക്കിന് കുടിവെള്ളം. മൂഴിക്കൽ-വിരുപ്പിൽ റോഡ് ആരംഭിക്കുന്നേടത്ത് െഎ.സി.ടി സ്കൂളിന് സമീപമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്. ഒരുമാസം മുമ്പാണ് കേടായ പൈപ്പുകൾ നന്നാക്കിയത്. എന്നാൽ, വീണ്ടും പൊട്ടിയൊലിക്കുകയാണ്. ഇത് തൊട്ടടുത്ത സ്കൂളിലെ കുട്ടികൾക്കും യാത്രക്കാർക്കുമാണ് വിനയാകുന്നത്. വെള്ളം പൊട്ടിയൊഴുകുന്നതുമൂലമുണ്ടായ ഗട്ടർ ഒഴിവാക്കി വാഹനം ഒാടിക്കുേമ്പാൾ അപകട സാധ്യതയും കൂടുന്നു. വയനാട് റോഡിലൂടെ കോഴിക്കോട് നഗരത്തിലേക്ക് പോകുേമ്പാഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ രാവിലെയും വൈകീട്ടും നിരവധി വാഹനങ്ങളാണ് ഇതുവഴി പുതിയ ബൈപാസിലേക്ക് പ്രവേശിക്കുന്നത്. ഇടക്കിടെ പൈപ്പ് പൊട്ടുന്നതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതവും താറുമാറായി. വിഷയത്തിൽ അധികൃതർ വേഗത്തിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.