ശ്വാസകോശത്തിൽ കുടുങ്ങിയ വിസിൽ ശസ്​ത്രക്രിയ കൂടാതെ നീക്കംചെയ്തു

കോഴിക്കോട്: നാലു വയസ്സുകാര​െൻറ ശ്വാസകോശത്തിൽ മൂന്ന് മാസമായി കുടുങ്ങിയിരുന്ന വിസിൽ ആസ്റ്റർ മിംസിലെ ഡോക്ടർമാർ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സായ​െൻറ ശ്വാസകോശത്തിൽ കുടുങ്ങിയ വിസിലാണ് പുറത്തെടുത്തത്. മൂന്ന് മാസത്തിലേറെയായി ശ്വാസകോശത്തിലെത്തിയ വിസിലിന് ചുറ്റും കോശങ്ങൾ വളർന്ന് ഉറച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. ആസ്റ്റർ മിംസിലെ പീഡിയാട്രിക് സർജനായ ഡോ. ജൂഡ് ജോസഫി​െൻറ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് വിസിൽ സി.ടി സ്കാനിലൂടെ കണ്ടെത്തിയത്. തുടർന്ന് ശ്രമകരമായ േബ്രാങ്കോ സ്കോപിയിലൂടെ ശസ്ത്രക്രിയ ഒഴിവാക്കി വിസിൽ വിജയകരമായി നീക്കം ചെയ്യുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.