വിദ്യാർഥികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

കുന്ദമംഗലം: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ചാത്തമംഗലം മലയമ്മ സ്വദേശിയെ പോക്സോ കോടതി റിമാൻഡ് ചെയ്തു. ചേവായൂർ സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിബുവി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത മഠത്തിൽ ബാബുവിനെയാണ് (55) റിമാൻഡ് ചെയ്തത്. രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചതിനും ഒരു പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിനും പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. ആളില്ലാത്ത വീട്ടിൽ 2017 നവംബർ മുതൽ ഒന്നിലധികം തവണ പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കുട്ടികളുടെ മൊഴി. കുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.