മഴയിൽ വീട്​ തകർന്നു; കുടുംബം അരക്ഷിതാവസ്​ഥയിൽ

കക്കോടി: മഴയിൽ വീടി​െൻറ ഭിത്തിയും മേൽക്കൂരയും തകർന്നു. കഴിഞ്ഞ ദിവസത്തെ മഴയിലാണ് കക്കോടി പൊക്കാനൂർ പ്രദീപി​െൻറ ഒാടിട്ട വീട് തകർന്നത്. ചുമരുകൾ പാതി തകർന്നുവീഴുകയും ശേഷിക്കുന്നവ ഏതു സമയത്തും നിലംെപാത്താവുന്ന അവസ്ഥയിലുമാണ്. വീടി​െൻറ പിറകുഭാഗമാണ് പൂർണമായും തകർന്നത്. പണിപൂർത്തിയാക്കാത്ത വീടിന് ബാങ്ക്ലോണിന് അപേക്ഷയുമായി കാത്തിരിക്കവെയാണ് ഉള്ള വീടും മഴയിൽ നഷ്ടമായത്്. വീട് അപകട ഭീഷണിയിലായതിനാൽ അകത്തു കയറാനാകാതെ നാലംഗ കുടുംബം ഭീതിയിലാണ്. വീട് തകർന്ന വേളയിൽ കുടുംബാംഗങ്ങൾ പുറത്തുപോയിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. വാർഡ് അംഗം പി. ഹരിദാസ​െൻറ നേതൃത്വത്തിൽ വിേല്ലജ് അധികൃതരെ അറിയിച്ചെങ്കിലും ഒാഫിസിൽനിന്ന് അധികൃതർ എത്തിയിട്ടില്ല. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമസ്ഥൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.