വിദ്യാർഥിനി​െയ പീഡിപ്പിച്ച യുവാവ്​ അറസ്​റ്റിൽ

ബാലുശ്ശേരി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി മണ്ണാംപൊയിൽ തരിപ്പാകുനിയിൽ ഷിജുവിനെയാണ് (43) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇൗ മാസം ആദ്യം വിനോദയാത്രക്ക് പോയപ്പോഴാണ് പീഡനം നടന്നത്. അധ്യാപകരോടൊപ്പം രക്ഷിതാവ് എന്ന നിലയിൽ കൂെട പോയ ആളാണ് ഷിജു. തലവേദന കാരണം പുറത്തേക്ക് ഇറങ്ങാതെ ബസിലിരുന്ന നാലാം ക്ലാസുകാരിയെ ബസിൽവെച്ച് ഷിജു പീഡിപ്പിച്ചതായാണ് പരാതി. പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടർന്ന് ബാലുശ്ശേരി െപാലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.