വനിതകൾക്കായി മെഗാ തൊഴിൽമേള നാളെ മുതൽ

കോഴിക്കോട്: ജില്ല എംപ്ലോയബിലിറ്റി സ​െൻററും മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക്കും സംയുക്തമായി നടത്തുന്ന 'ലക്ഷ്യ 2018' മെഗാ തൊഴിൽമേള ശനിയാഴ്ച രാവിലെ 9.30 മുതൽ മലാപ്പറമ്പ് വനിത പോളിടെക്നിക്കിൽ നടക്കും. വനിതകൾക്കു മാത്രമായാണ് ലക്ഷ്യ തൊഴിൽമേള സംഘടിപ്പിക്കുന്നത്. എൻജിനീയറിങ്, ഹെൽത്ത്കെയർ, ഓട്ടോമൊബൈൽസ്, ബാങ്കിങ്, ടെക്സ്റ്റൈൽസ്, മാർക്കറ്റിങ്, ഐ.ടി എന്നീ മേഖലകളിൽ ഒഴിവുകളുണ്ട്. ആസ്റ്റർ മിംസ്, മലബാർ ഗ്രൂപ്, എച്ച്.ഡി.എഫ്.സി, ഇസാഫ് ബാങ്ക്, ഭീമ ജ്വല്ലേഴ്സ്, എ.എം. മോട്ടോഴ്സ്, സമാന ഗ്രൂപ്, കോഡ് ഗ്രീൻ ടെക്നോളജിസ് തുടങ്ങി 40തിലേറെ കമ്പനികൾ പങ്കെടുക്കും. ജില്ലയിലെ തൊഴിൽരഹിതരായ 35 വയസ്സിൽ താഴെയുള്ള എല്ലാ വനിതകൾക്കും പെങ്കടുക്കാം. ഫോൺ: 0495 2370176.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.