ഉപവാസം നാളെ

കോഴിക്കോട്: അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും ഉപവാസസമരം ശനിയാഴ്ച നടക്കും. മാനാഞ്ചിറയിലെ കോംട്രസ്റ്റിന് സമീപം രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് ഉപവാസ സമരെമന്ന് ഒാൾ കേരള മാനേജ്മ​െൻറ് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 50,000ത്തിലേറെ കുടുംബങ്ങളെ ബാധിക്കുന്ന അടച്ചുപൂട്ടൽ നടപടിയിൽനിന്ന് സർക്കാർ പിന്മാറണെമന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തണെമന്നും അവർ ആവശ്യെപ്പട്ടു. നിസാർ ഒളവണ്ണ, പത്മിനി മനോഹർ, ബുഷ്റ അഷ്റഫ്, സുബൈദ അഹമ്മദ്, എം. ശശിധരൻ, പി.െക. മുരളീധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.