ഭിന്നശേഷി വിദ്യാർഥികളുടെ കായികമേള: ഫുട്​ബാൾ മത്സരത്തിൽ ആശാകിരൺ ജേതാക്കൾ

കോഴിക്കോട്: ഭിന്നശേഷിയുള്ള സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ജില്ല കായികമേളയിലെ ഫുട്ബാൾ മത്സരത്തിൽ ദേവഗിരി ആശാകിരൺ സ്കൂൾ ജേതാക്കളായി. ദേവഗിരി െസൻറ് ജോസഫ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന ൈഫനലിൽ മുക്കം പ്രതീക്ഷ സ്കൂളിനെ 6-0ത്തിനാണ് ആശ കിരൺ കീഴടക്കിയത്. ബാഡ്മിൻറണിൽ പ്രതീക്ഷ സ്കൂൾ ജെ.ഡി.ടി സ്പെഷൽ സ്കൂളിനെ തോൽപിച്ച് ജേതാക്കളായി. ബോച്ചെയിൽ റഹ്മാനിയ സ്കൂളിനാണ് കിരീടം. ദേശീയ കായികമന്ത്രാലയത്തി​െൻറ ഖേലോ ഇന്ത്യയുടെ ഭാഗമായാണ് കായികമേള സംഘടിപ്പിച്ചത്. 100 മീറ്റർ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടന്നു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് പ്രകാശ് ചോലക്കൽ അധ്യക്ഷത വഹിച്ചു. എം.കെ. ജയരാജ് മുഖ്യാതിഥിയായി. കെ. കോയട്ടി, ടി. പ്രഭാകരൻ, കെ.എം. ഉമ്മർ, പി. മുകുന്ദൻ എന്നിവർ സംസാരിച്ചു. സ്പെഷൽ ഒളിമ്പിക്സ് ഭാരത് സ്റ്റേറ്റ് ഡയറക്ടർ എം. മൻസൂർ സ്വാഗതം പറഞ്ഞു. ബിനോയ് പോൾ, സാജു സെബാസ്റ്റ്യൻ എന്നിവർ സമ്മാന വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.