കെ.എസ്​.ആർ.ടി.സിയിലെ ശിക്ഷാ നടപടി; പുനരന്വേഷണത്തിന്​ കീഴ്​ജീവനക്കാരെന്ന്​

കോഴിക്കോട്: ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയ ജീവനക്കാർ സമർപ്പിച്ച അപേക്ഷയിൽ പുനരന്വേഷണത്തിന് നിയോഗിക്കപ്പെട്ടത് താഴെക്കിടയിലുള്ള ജീവനക്കാരെയെന്ന് ആക്ഷേപം. കോഴിക്കോട് ഡിപ്പോയിൽ റിസർവേഷൻ തകരാറിനെ തുടർന്ന് കെ.എസ്.ആർ.ടി.സിക്ക് ഒന്നര ലക്ഷം രൂപയോളം നഷ്ടംവരുത്തിയെന്ന പരാതിയിൽ ഫെബ്രുവരിയിലായിരുന്നു രണ്ടു പേരെ സ്ഥലം മാറ്റിയത്. ബില്ലടക്കാത്തതിനെ തുടർന്ന് ബി.എസ്.എൻ.എൽ കണക്ഷൻ വിച്ഛേദിച്ചതിെന തുടർന്ന് രണ്ടുദിവസമായിരുന്നു റിസർവേഷൻ മുടങ്ങിയത്. നേരത്തേ, കെ.എസ്.ആർ.ടി.സിയുടെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയതിനെ തുടർന്ന് അധികൃതർ രണ്ടുപേരെയും സ്ഥലം മാറ്റുകയായിരുന്നു. ഭരണവിഭാഗം ഒാഫിസിലെ സൂപ്രണ്ടിനെയും ടൈപ്പിസ്റ്റ് തസ്തികയിലെ ജീവനക്കാരനെയുമായിരുന്നു ചിറ്റൂരിലേക്കും പയ്യന്നൂരിലേക്കും മാറ്റിയത്. സ്ഥലം മാറ്റപ്പെട്ട ജീവനക്കാർ തിരുവനന്തപുരം ചീഫ് ഒാഫിസിൽ പുനരന്വേഷണത്തിന് നൽകിയ അപേക്ഷയെ തുടർന്നാണ് ബുധനാഴ്ച ഒാഡിറ്റ് വിഭാഗത്തെ അന്വേഷണത്തിന് നിയോഗിച്ച് ഉത്തരവ് വന്നത്. സൂപ്രണ്ട് ഉൾപ്പെട്ട സംഭവത്തിൽ അയാളുടെ ജൂനിയർ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നത് നീതീകരിക്കാനാവില്ലെന്നാണ് യൂനിയനുകളുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.