നന്തിബസാറിൽ ആശുപത്രിയില്ലാത്തത്​ ദുരിതമാവുന്നു

നന്തിബസാർ: പഞ്ചായത്തിലെ പ്രധാന ടൗണായ നന്തിയിൽ ആശുപത്രിയില്ലാത്തത് ദുരിതമാവുന്നു. മത്സ്യത്തൊഴിലാളികൾ തിങ്ങിതാമസിക്കുന്ന ഇവിടെനിന്ന് പത്തു കിലോമീറ്റർ അകലെയുള്ള കൊയിലാണ്ടിയിലേക്കാണ് പ്രാഥമിക ചികിത്സക്ക് രോഗികൾപോവുന്നത്. പഞ്ചായത്തിേൻറതായ ആരോഗ്യ സ​െൻററുള്ളത് ദൂരെയുള്ള കുന്നിന്മുകളിലാണ്. അവിടേക്ക് വാഹനസൗകര്യവുമില്ല. ഇവിടേക്ക് ഭാരിച്ച തുക വാഹനങ്ങൾക്ക് കൊടുത്താണ് ആളുകൾ എത്തുന്നത്. മുചുകുന്നിൽ ക്ഷേത്ര മഹോത്സവത്തിൽ ജയറാമി​െൻറ വാദ്യമേളം നന്തിബസാർ: പ്രശസ്തമായ മുചുകുന്ന് ശ്രീകോട്ട കോവിലകം ക്ഷേത്രത്തിലെ മഹോത്സവത്തി​െൻറ ഭാഗമായി നടന്ന വാദ്യവിസ്മയ മേളയിൽ ത​െൻറ ഗുരുനാഥനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 101 കലാകാരന്മാരോടൊപ്പം സിനിമതാരം പത്മശ്രീ ജയറാമും പങ്കുകൊണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.