പീവീസ്​ സ്​കൂൾ യുവരാജ്​ സിങ്​ സെൻറർ ഒാഫ്​ എക്​സലൻസുമായി കൈകോർക്കുന്നു

കോഴിക്കോട്: ക്രിക്കറ്റിൽ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനും അവർക്ക് ലോകോത്തര നിലവാരമുള്ള കോച്ചിങ് ലഭ്യമാക്കാനും പീവീസ് പബ്ലിക് സ്കൂൾ യുവരാജ് സിങ് സ​െൻറർ ഒാഫ് എക്സലൻസുമായി (വൈ.എസ്.സി.ഇ) കൈകോർക്കുന്നു. വൈ.എസ്.സി.ഇയുമായി ഒൗദ്യോഗികമായി സഹകരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്കൂളാണ് പീവീസ് പബ്ലിക് സ്കൂൾ. പീവീസ് ഗ്രൂപ് ചെയർമാൻ പി.വി. അബ്ദുൽ വഹാബ് എം.പി യുവരാജ് സിങ്ങുമായി ഗുഡ്ഗാവിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇതി​െൻറ അടിസ്ഥാനത്തിൽ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവസരമൊരുക്കുന്ന ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ളതും വ്യക്തിഗത വളർച്ച ഉറപ്പുവരുത്തുന്നതുമായ മികച്ച പരിശീലനം വൈ.എസ്.സി.ഇ ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.