മുക്ക​ം പ്ലാസ്​റ്റിക് മാലിന്യ മുക്തമാക്കാൻ വ്യാപാരികളും

മുക്കം: നഗരസഭ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്ലാസ്റ്റിക് മാലിന്യമുക്ത മുക്കം പദ്ധതിയുമായി സഹകരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. മുക്കം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗം കെ.വി.വി.ഇ.എസ് ജില്ല വൈസ് പ്രസിഡൻറ് സി.ജെ ടെന്നിസൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ല പ്രസിഡൻറ് മനാഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. വനിത വിങ് സംസ്ഥാന പ്രസിഡൻറ സൗമിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡൻറ് റഫീഖ് മാളിക, യൂനിറ്റ് പ്രസിഡൻറ് കെ.സി നൗഷാദ്, യൂത്ത് വിങ് ജില്ല ഭാരവാഹികളായ സന്തോഷ് കോടഞ്ചേരി, മുർത്താസ്, യൂനിറ്റ് ജനറൽ സെക്രട്ടറി എം.കെ സിദ്ദീഖ്, ട്രഷറർ ഗണേഷ് കമ്മത്ത്, വനിതാ വിങ് പ്രസിഡൻറ് റൈഹാന നാസർ എന്നിവർ സംസാരിച്ചു. 2018- 2020 വർഷത്തെ ഭാരവാഹികൾ: അസർ ടുപാസ് (പ്രസി), ഷിംജി വാര്യംകണ്ടി (ജന. സെക്ര), റിയാസ് സ്പാർക്കിൾ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.