കാർഷിക സെമിനാർ

കൊടിയത്തൂർ: യങ് സ്റ്റാർ കാരക്കുറ്റിയും കൊടിയത്തൂർ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ചു. സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യങ് സ്റ്റാർ പ്രസിഡൻറ് എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. ഓമശ്ശേരി കൃഷി ഓഫിസർ സാജിദ് അഹമ്മദ് ക്ലാസിന് നേതൃത്വം നൽകി. ജില്ലയിലെ മികച്ച കൃഷി ഓഫിസറായി തെരഞ്ഞെടുക്കപ്പെട്ട എം.എം. സബീനയെ ആദരിച്ചു. തൊണ്ണൂറ്റി നാലാം വയസ്സിലും കൃഷിയിൽ സജീവമായ പി.ആലി ഹസൻ ഹാജിയെ പൊന്നാട അണിയിച്ചു. കൃഷി അസിസ്റ്റൻറ് ഓഫിസർമാരായ അബ്ദുൽസത്താർ, സഫറുദ്ദീൻ, പി.പി . സുനിൽകുമാർ, സി.പി.എ. അസീസ്, വി. അഹമ്മദ്,സി.പി. സൈഫുദ്ദീൻ, സലീം കൊളായി, എം.എ. അസീസ് ആരിഫ്, കെ.കെ.സി. റഷീദ്, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് കെ.കെ.സി. നാസർ, സി.പി. മമ്മദ്, സി.കെ. സലാം , പി. അബ്ദുറഹിമാൻ, സി. മുഹമ്മദലി, വി. ജാസിം, എ.പി. സമദ്, കെ. രാജു, പി.പി. ത്യാഗരാജൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കൃഷി ഓഫിസറുടെ നേതൃത്വത്തിൽ യങ് സ്റ്റാർ ക്ലബി​െൻറ ആഭിമുഖ്യത്തിൽ ജൈവ കൃഷി ചെയ്യുന്ന കുറ്റിപ്പൊയിൽ പാടം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.