നിയമഭേദഗതി പിൻവലിക്കണമെന്ന്​ പരിഷത്ത്

മുക്കം: നെൽവയൽ തണ്ണീർതട നിയമത്തിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ മാറ്റത്തി​െൻറയും ജലക്ഷാമത്തി​െൻറയും പശ്ചാത്തലത്തിൽ നെൽവയൽ നികത്തൽ അടിയന്തരമായി തടയേണ്ടതുണ്ട്. എന്നാൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം പോലും പൊതു ആവശ്യങ്ങൾക്കും കെട്ടിടം നിർമ്മിക്കുന്നതിന് പത്ത് സ​െൻറ് വരെയുള്ള നെൽവയലും വിജ്ഞാപനം ചെയ്യപ്പെടാത്ത വയൽ ന്യായവിലയുടെ പകുതി ഫീസായി നൽകിയും നികത്താൻ അനുമതി നൽകുന്ന നിയമഭേദഗതി ഓഡിനൻസായി പുറപ്പെടുവിച്ചത് വലിയ ഭയപ്പാടിന് ഇടയാക്കുന്നതാണ്. വിജീഷ് പരവരി അധ്യക്ഷത വഹിച്ചു. ബോബി ജോസഫ്, സജി പൊറ്റശേരി, കെ.രാമചന്ദ്രൻ, പി.എൻ. അജയൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.