പൊലീസും കുട്ടിപ്പൊലീസും കൈകോർത്തു, ചന്ദ്രനും കുടുംബത്തിനും വീടൊരുങ്ങുന്നു

കൊടിയത്തൂർ: എല്ലുകൾ നുറുങ്ങുകയും മസിലുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന അപൂർവ രോഗം ബാധിച്ച് 40 വർഷമായി ദുരിതം അനുഭവിക്കുന്ന ചന്ദ്ര​െൻറ കുടുംബത്തിന് സഹായഹസ്തവുമായി മുക്കം െപാലീസും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻൻറ് െപാലീസ് കാഡറ്റുകളും രംഗത്ത്. ചന്ദ്രന് ആശ്വാസമായിരുന്ന സഹോദരൻ അപകടത്തിൽ മരിക്കുകയും സഹോദരിമാരായ തങ്ക, ദേവി, മാളു എന്നിവർക്ക് ചന്ദ്ര​െൻറ അതേ രോഗം പിടിപെടുകയും ചെയ്തതോടെ 40 വർഷമായി നാലു മനുഷ്യജന്മങ്ങൾ ഈ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അയൽവാസികളും മറ്റും നൽകുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം. ഈ കുടുംബത്തി​െൻറ ദുരവസ്ഥ അറിഞ്ഞ കൊടിയത്തൂർ പി.ടി.എം.ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റാണ് സഹായഹസ്തവുമായി രംഗത്തുവന്നത്. മുക്കം പൊലീസി​െൻറ പിന്തുണയും ഇവർക്ക് കരുത്തായി. 15 ലക്ഷം രൂപ െചലവിൽ 1200 ചതുരശ്ര അടിയിൽ ചന്ദ്രനും സഹോദരിമാർക്കുമായി വീട് നിർമിക്കാനാണ് നീക്കം. മുക്കം എസ്.ഐ കെ.പി.അഭിലാഷ് ചെയർമാനും പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക യു.പി. ആത്തിക ട്രഷററുമായ കമ്മിറ്റിയാണ് വീട് നിർമാണത്തിന് നേതൃത്വം നൽകുന്നത്. വീടി​െൻറ കുറ്റിയടിക്കൽ കർമം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.പി.മുഹമ്മദ് കുട്ടി നേതൃത്വം നൽകി. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ അധ്യക്ഷത വഹിച്ചു. കൊടുവള്ളി സി.ഐ.ചന്ദ്രമോഹനൻ, നഗരസഭ കൗൺസിലർ പ്രജിത പ്രദീപ്, കെ.പി.അബ്ദുറഹിമാൻ, ഇ.ടി.മജീദ്, ഇ.ടി.ഹമീദ്, സി.പി.അസീസ്, പി.ടി.ഇസ്മയിൽ, സി.കെ.നവാസ്, ജി.സുധീർ എന്നിവർ സംസാരിച്ചു. മൂന്നു വർഷമായി എസ്.പി.സി.അംഗങ്ങളാണ് ചന്ദ്രെനയും സഹോദരിമാരെയും കുളിപ്പിക്കുന്നതും അവർക്ക് ഭക്ഷണം നൽകുന്നതും മറ്റ് പ്രാഥമിക കാര്യങ്ങൾ സാധിച്ചു കൊടുക്കുന്നതുമെല്ലാം. photo വീടി​െൻറ കുറ്റിയടിക്കൽ കർമം സ്കൂൾ മാനേജർ മമ്മദ് കുട്ടി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.