ഉപഭോക്തൃ ദിനാചരണം

കോഴിക്കോട്: ഉപഭോക്തൃ ദിനാചരണത്തി​െൻറ ഭാഗമായി കേരള കൺസ്യൂമർ അസോസിയേഷൻ ജില്ല കമ്മിറ്റി മാവൂർ റോഡ് ബസ്സ്റ്റാൻഡ് പരിസരത്ത് മായം കലർന്ന ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം, തെരുവുനാടകം, കേന്ദ്ര സർക്കാർ നൽകിയ സീഡി പ്രദർശനം, ഉപഭോക്തൃ ബോധവത്കരണം തുടങ്ങിയവ നടത്തി. കേരള കൺസ്യൂമർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സലാം വെള്ളയിൽ ഉദ്ഘാടനം ചെയ്തു. മഞ്ചേരി സുന്ദർരാജ് ക്ലാസെടുത്തു. കട്ടയാട്ട് വേണുഗോപാൽ, എസ്. ഉസ്മാൻകോയ, എം.എ. റഹിമാൻ, എം.എം. സെബാസ്റ്റ്യൻ, അഡ്വ. സുനിത, അഡ്വ. രേഷ്മ റഹ്മാൻ എന്നിവർ സംസാരിച്ചു. റമീസ് അലി സ്വാഗതവും എടത്തൊടി മുരളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.