പ്രതിഷേധ പ്രകടനവും പൊതുയോഗവും

കോഴിക്കോട്: കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി സമരക്കാരുടെ പന്തൽ പൊളിച്ച് തീയിട്ട് നശിപ്പിച്ച സി.പി.എം ഗുണ്ടകളുടെ നടപടിക്കെതിരെയും സമരക്കാരെ അറസ്റ്റ് ചെയ്ത പിണറായി പൊലീസി​െൻറ നടപടിക്കെതിരെയും വെൽഫെയർ പാർട്ടി സിറ്റി കമ്മിറ്റി നടത്തി. സൗത്ത് മണ്ഡലം പ്രസിഡൻറ് ആലി കിണാശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം എം.എ. ഖയ്യൂം ഉദ്ഘാടനം ചെയ്തു. അയൂബ് കുറ്റിച്ചിറ മുഖ്യപ്രഭാഷണം നടത്തി. അസ്താജ് കെ. സ്വാഗതവും വി.പി. നിഹാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.