മാമ്പുഴ സർവേ ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറി

പെരുമണ്ണ: മാമ്പുഴയോട് ചേർന്ന് സർേവ നടത്തി കൈയേറ്റമൊഴിപ്പിച്ച ഭൂമിയുടെ രേഖ ഗ്രാമപഞ്ചായത്തിന് കൈമാറി. പയ്യടി മേത്തൽ കണ്ണംചിന്നം പാലത്തിന് സമീപത്ത് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അജിതക്ക് രേഖ കൈമാറി. പെരുവയൽ, പെരുമണ്ണ, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളുടെ മാമ്പുഴ കരഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സർവേ ഈയിടെയാണ് പൂർത്തിയാക്കിയത്. ഒളവണ്ണയിലും, പെരുമണ്ണയിലും കൈയേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളിലെ തെങ്ങുകളിൽനിന്നുള്ള ഫലം ലേലം ചെയ്തിരുന്നു. ഇരു പഞ്ചായത്തുകളിൽ നിന്നുമായി അഞ്ച് ലക്ഷത്തോളം രൂപക്കാണ് ലേലം നടത്തിയത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിന് ലഭിച്ച ഒരേക്കറോളം ഭൂമിയുടെ കൈവശ രേഖയാണ് ജില്ല കലക്ടർ കൈമാറിയത്. കെ. അജിത അധ്യക്ഷത വഹിച്ചു. പി.കെ. ജയപ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി. ഉഷ, രാജീവ് പെരുമൺപുറ, ശോഭനകുമാരി, കെ. അഹമ്മദ്, ഉഷാകുമാരി കരിയാട്ട്, ടി. നിസാർ, കിഴക്കേത്തൊടി ബാലൻ, കെ.കെ. ഷീബ, ടി.കെ.എ. അസീസ്, കെ.പി. ആനന്ദൻ, എ. പുരുഷോത്തമൻ, എ.പി. പീതാംബരൻ, വി.പി. കബീർ, ഒ. രവീന്ദ്രൻ, എ. പ്രദീപ് കുമാർ, വി.പി. അസീസ്, കെ.കെ. സലീം, മുഹമ്മദ് പുതിയേടത്ത് എന്നിവർ സംസാരിച്ചു. എൻ.വി. ബാലൻ നായർ സ്വാഗതവും സാദിഖ് മഹ്ദും നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.