ഗൃഹനാഥൻ യാത്രയായി; കാരുണ്യം കാത്ത് നാലു പെൺജീവിതങ്ങൾ

ആയഞ്ചേരി: ഗൃഹനാഥൻ അകാലത്തിൽ മരിച്ചതോടെ കാരുണ്യം കാത്ത് നാലു പെൺജീവിതങ്ങൾ. ആയഞ്ചേരി ടൗണിനടുത്ത് എരവട്ടുതാഴക്കുനി രാജനാണ് (55) കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ഭാര്യയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബം അനാഥരായി. കൂലിപ്പണിയെടുത്ത് കഴിയുന്ന രാജന് മാസങ്ങൾക്കുമുമ്പാണ് അസുഖം പിടിപെട്ടത്. ചികിത്സക്കായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചിരിെക്കയാണ് മരണം. കുടുംബത്തി​െൻറ വകയായുള്ള മൂന്ന് സ​െൻറ് സ്ഥലത്തുള്ള വീട്ടിലാണ് രാജനും കുടുംബവും കഴിഞ്ഞിരുന്നത്. സ്വന്തമായി ഒരു സ​െൻറ് ഭൂമിപോലും ഇല്ല. സ്ഥലം വാങ്ങി വീട് പണിയണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാമ്പത്തികപ്രയാസം കാരണം അതൊന്നും നടന്നില്ല. അഞ്ചംഗ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ രാപ്പകലില്ലാതെ അധ്വാനിക്കുകയായിരുന്നു രാജൻ. ഗൃഹനാഥൻ മരിച്ചതോടെ ഭാര്യ പ്രസന്നയുടെ കൈകളിലായിരിക്കുകയാണ് കുടുംബഭാരം മുഴുവൻ. മക്കളായ സ്വപ്ന ഒന്നാംവർഷ ഡിഗ്രിക്കും സ്നേഹ പ്ലസ് ടുവിനും ഗോപിക അഞ്ചാം ക്ലാസിലും പഠിക്കുകയാണ്. ഇവരുടെ തുടർപഠനവും ഭാവികാര്യങ്ങളും വലിയ ചോദ്യമായി അവശേഷിക്കുന്നു. ഉദാരമതികളുടെ സഹായം കാത്തുകഴിയുകയാണ് ഈ നാലു ജീവിതങ്ങൾ. ഒന്നരമാസം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡ് തകർന്നു ആയഞ്ചേരി: ഒന്നര മാസം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡ് തകർന്നു. കുറ്റ്യാടിപ്പൊയിൽ-ചാലിൽതാഴ റോഡാണ് കനത്ത മഴയെ തുടർന്ന് തകർന്നത്. തേവർകണ്ടി ഭാഗത്ത് റോഡി​െൻറ ഒരുവശം 100 മീറ്ററോളം ഒലിച്ചുപോയ നിലയിലാണ്. റോഡ് ടാർ ചെയ്യുമ്പോൾ ചാൽ നിർമിക്കുകയോ വശങ്ങൾ കോൺക്രീറ്റിട്ട് ഉറപ്പിക്കുകയോ ചെയ്തിരുന്നില്ല. മഴവന്നതോടെ വെള്ളം റോഡ് വഴിയാണ് ഒഴുകുന്നത്. ഇതാണ് റോഡ് തകരാൻ ഇടയാക്കിയത്. റോഡ് ടാർ ചെയ്തശേഷം ആദ്യമായാണ് മഴ പെയ്യുന്നത്. അപ്പോൾതന്നെ റോഡ് തകരാൻ തുടങ്ങിയത് നാട്ടുകാരിൽ ആശങ്കക്ക് കാരണമായി. ഇനി കാലവർഷം വരുന്നതോടെ റോഡി​െൻറ സ്ഥിതി എന്താവുമെന്ന ചോദ്യമാണ് ഉയരുന്നത്. പക്ഷിക്ക് കുടിനീർ പദ്ധതി തിരുവള്ളൂർ: സേവി​െൻറ 'പക്ഷിക്ക് കുടിനീർ' പദ്ധതിക്ക് വടകര വിദ്യാഭ്യാസ ജില്ലയിൽ തുടക്കമായി. ജില്ലയിലെ നാലു ലക്ഷത്തോളം വിദ്യാർഥികളും അധ്യാപകരും സ്കൂളുകളിലും വീടുകൾക്കു സമീപവും പക്ഷികൾക്ക് ദിവസവും വെള്ളം കൊടുക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലതല ഉദ്ഘാടനം തോടന്നൂർ യു.പി സ്കൂളിൽ പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ നിർവഹിച്ചു. പ്രകൃതിയെ നശിപ്പിക്കുന്ന ഭൂമുഖെത്ത ഏക ജീവി മനുഷ്യനാണെന്നും അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം മനുഷ്യ​െൻറ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സേവ് ജില്ല കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, ഷൗക്കത്തലി എരോത്ത്, അബ്ദുല്ല സൽമാൻ, സി.കെ. മനോജ് കുമാർ, പി. പ്രദീപ്കുമാർ, ടി.എൻ.കെ. നിഷ, കെ.പി. ജീവാനന്ദ്, അഭിൻ ആർ. ചന്ദ്ര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.