കടിയങ്ങാട് മുസ്​ലിംലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം: മൂന്നുപേർക്ക്​ പരിക്ക്; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു

കടിയങ്ങാട് മുസ്ലിം ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം: മൂന്നുപേർക്ക് പരിക്ക്; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് മുസ്ലിം ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷത്തിൽ മൂന്ന് മുസ്ലിംലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് നാലുതവണ ഗ്രനേഡ് പ്രയോഗിച്ചു. കടിയങ്ങാട് പാലത്തിൽ മുസ്ലിംലീഗ് സ്ഥാപക ദിനത്തി​െൻറ ഭാഗമായി സ്ഥാപിച്ച കൊടിമരത്തിൽനിന്നും ബുധനാഴ്ച പുലർച്ച ലീഗി​െൻറ കൊടി താഴ്ത്തിക്കെട്ടി അവിടെ കോൺഗ്രസി​െൻറ കൊടി സ്ഥാപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രകടനക്കാർ കടിയങ്ങാട്ട് കോൺഗ്രസ് സ്ഥാപിച്ച മുഴുവൻ ബോർഡുകളും കൊടിയും നശിപ്പിച്ചു. തുടർന്ന് നടന്ന കല്ലേറിലാണ് മൂന്ന് മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റത്. പൊലീസ് ഗ്രനേഡ് എറിഞ്ഞാണ് പ്രവർത്തകരെ തുരത്തിയത്. ഒരാഴ്ചയോളമായി ഇവിടെ ലീഗ്-കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നുണ്ട്. കോണ്‍ഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ വിളംബര ബൈക്ക് റാലി നടക്കുമ്പോൾ കടിയങ്ങാട് മുക്കിൽ ലീഗ് പ്രവർത്തകനെ മർദിച്ചതായി പറയുന്നു. എന്നാൽ, ലീഗ് പ്രവർത്തകൻ റാലിയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയെന്നാണ് കോൺഗ്രസ് വാദം. സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ പ്രകടനത്തിൽ ലീഗിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് ലീഗ് ആരോപിക്കുന്നു. സംഘർഷം അവസാനിപ്പിക്കാൻ ലീഗ് നേതൃത്വം ഡി.സി.സി പ്രസിഡൻറിനെ കണ്ടെന്നും പ്രതിഷേധപ്രകടനം നടത്തരുതെന്ന് യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയെങ്കിലും കോൺഗ്രസ് ഇത് അവഗണിച്ച് പ്രതിഷേധപ്രകടനം നടത്തിയെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പേരാമ്പ്ര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചങ്ങരോത്തെ ലീഗ്-കോൺഗ്രസ് സംഘർഷത്തിന് വർഷങ്ങളുടെ പഴക്കം പേരാമ്പ്ര: യു.ഡി.എഫി​െൻറ ശക്തികേന്ദ്രമായ ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നണിയിലെ പ്രമുഖരായ കോൺഗ്രസും മുസ്ലിംലീഗും ഏറ്റുമുട്ടുന്നത് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നു. ഒരു വർഷത്തിലധികമായി ഇരുപാർട്ടികളും പരസ്പരം പോരടിക്കാൻ തുടങ്ങിയിട്ട്. ഒന്നരവർഷം മുമ്പ് മുസ്ലിംലീഗിൽനിന്നും പുറത്താക്കിയവരെ കോൺഗ്രസിൽ എടുത്തു. ഇതാണ് തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും തുടക്കം. കോൺഗ്രസിൽ ചേർന്ന ഒരാൾ ലീഗി​െൻറ പ്രകടനത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയെന്നാരോപിച്ചാണ് അന്ന് സംഘർഷമുടലെടുത്തത്. പിന്നീട് ജില്ല നേതൃത്വം ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്. ഇപ്പോഴും പ്രശ്നമുണ്ടാക്കുന്നത് അന്ന് മുസ്ലിംലീഗ് പുറത്താക്കിയവരാണെന്നാണ് ലീഗ് ആരോപിക്കുന്നത്. പേരാമ്പ്ര ബ്ലോക്കിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക പഞ്ചായത്താണ് ചങ്ങരോത്ത്. തമ്മിലടിച്ച് ഇവിടുത്തെ ഭരണം കളയരുതെന്നാണ് ജില്ല നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.