റോഡ്​ ഉദ്ഘാടനം

നാദാപുരം: ഗ്രാമപഞ്ചായത്ത് പരിഷ്കരണ പ്രവൃത്തി നടത്തിയ ചുടലയിൽമുക്ക് -പുത്തൻപള്ളി റോഡി​െൻറ ഉദ്ഘാടനം പ്രസിഡൻറ് സഫീറ മൂന്നാംകുനി നിർവഹിച്ചു. വാർഡ് മെംബർ സി.കെ. നാസർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ മുഹമ്മദ് ബംഗ്ലത്ത്, ടി.കെ. സുബൈദ, മെംബർമാരായ എം.പി. സൂപ്പി, വി.വി. മുഹമ്മദലി, കെ.ടി.കെ. സ്വാതി, വാർഡ് കൺവീനർ വി.പി. ഫൈസൽ, വിനോദൻ മൊട്ടേമ്മൽ, പി.കെ. സമീർ, ഇസ്മായിൽ പുന്നോത്താങ്കണ്ടി, നടുക്കണ്ടി അബ്ദുല്ല, സി. സുരേഷ്, യൂസഫ് തുണ്ടിയിൽ, കുണ്ടാഞ്ചേരി അബൂബക്കർ ഹാജി, നദീം അലി, കരീം കണ്ണോത്ത് എന്നിവർ സംസാരിച്ചു. നാദാപുരത്ത് 22 കോടിയുടെ വികസന പദ്ധതി ബസ്സ്റ്റാൻഡും കല്ലാച്ചി മാർക്കറ്റും പരിഷ്‌കരിക്കും നാദാപുരം: ഗ്രാമപഞ്ചായത്തിൽ 2018 -19 സാമ്പത്തിക വർഷം 22 കോടി രൂപയുടെ വികസനപദ്ധതിക്ക് ഭരണസമിതി അംഗീകാരം നൽകി. 10 കോടി ചെലവിൽ നാദാപുരം ബസ്സ്റ്റാൻഡ്, കല്ലാച്ചി മാർക്കറ്റ് എന്നിവിടങ്ങളിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ പരിഷ്കരണം നടത്തും. ഇതിനായി പ്രത്യേക കമ്പനി രൂപവത്കരിക്കും. വിധവകളും നിരാലംബരുമായ 50 വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനത്തിനും ജീവിതോപാധിക്കുമായി തുക വകയിരുത്തി. കല്ലാച്ചി, നാദാപുരം ടൗണുകളിൽ ഹൈമാസ്‌റ്റ് ലൈറ്റുകളും വാർഡുകളിൽ സോളാർ ലൈറ്റ് സംവിധാനവും നടപ്പിലാക്കും. പുളിക്കൂൽ തോടി​െൻറ കരയിൽ കുട്ടികളുടെ പാർക്കും വൃദ്ധരുടെ വിശ്രമകേന്ദ്രവും സ്ഥാപിക്കും. പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഡിജിറ്റൽ ലൈബ്രറിയും നൈപുണീ വികസന കേന്ദ്രവും സ്റ്റാഫ് ക്വാർട്ടേഴ്സും നിർമിക്കും. വനിതകൾക്കായി പഞ്ചായത്ത് പരിധിയിൽ ബസ്സർവിസ് ആരംഭിക്കും. നാദാപുരം, കല്ലാച്ചി സർക്കാർ യു.പി സ്‌കൂളുകളിൽ പാർക്ക് നിർമിക്കും. പഞ്ചായത്ത് ഓഫിസ് പരിസരത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക വിദ്യാലയം നിർമിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ആയോധനകലയിലും യോഗയിലും പരിശീലനം നൽകും. ഗതാഗതം, കൃഷി, മൃഗസംരക്ഷണം, തൊഴിലുറപ്പ്, വിദ്യാഭ്യാസം, ആരോഗ്യം, ഊർജം, മാലിന്യനിർമാർജനം, ഭവനനിർമാണം തുടങ്ങിയ മേഖലകളിലും തുക നീക്കിവെച്ചു. വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർപേഴ്‌സൻമാരായ മുഹമ്മദ് ബംഗ്ലത്ത്, ടി.കെ. സുബൈദ, ബീന അണിയാരീമ്മൽ, സെക്രട്ടറി പി.എം. സുരേഷ്ബാബു, അസിസ്റ്റൻറ് സെക്രട്ടറി സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.