കൂൺകൃഷി ശിൽപശാല

നന്മണ്ട: കൂളിപ്പൊയിൽ ഇ.എം.എസ് പഠനകേന്ദ്രം ഫാർമേഴ്സ് വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കർഷകർക്ക് ഏകദിന കൂൺകൃഷി പരിശീലന ശിൽപശാല നടത്തി. ഗ്രൂപ് ഡയറക്ടർ പി.പി. ദേവദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മനോഹരൻ അധ്യക്ഷത വഹിച്ചു. കൃഷിയറിവുകൾ, പഠനയാത്ര, പ്രശ്നോത്തരി മത്സരത്തിൽ ഒന്നാംസ്ഥാനം പി.പി. ഫ്ലോറദേവും രണ്ടാംസ്ഥാനം ബഷീർ കുണ്ടായി, വി.എസ്. അനന്തുവും മൂന്നാംസ്ഥാനം സിഗ്മ സുനിൽകുമാറും കരസ്ഥമാക്കി. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉപഹാരം നൽകി. സി.പി.ബി. രഘുനാഥ് സ്വാഗതവും ബഷീർ കുണ്ടായി നന്ദിയും പറഞ്ഞു. രാരോത്ത്മുക്ക്-തേവർക്കാല റോഡ് തുറന്നു ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ രാരോത്ത്മുക്ക്-തേവർക്കാല റോഡി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി നിർവഹിച്ചു. വാർഡ് മെംബർ കോട്ടയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി. ചന്ദ്രൻ, എ.സി. ബൈജു എന്നിവർ സംസാരിച്ചു. പനങ്ങാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് ടാർ ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.