പരിമിതികളിലും സഞ്ചാരികളെ ആകർഷിച്ച് പെരുവണ്ണാമൂഴി ഇക്കോ ടൂറിസം കേന്ദ്രം

പേരാമ്പ്ര: നിരവധി പരിമിതികളുണ്ടെങ്കിലും സഞ്ചാരികളെ ആകർഷിക്കുകയാണ് പെരുവണ്ണാമൂഴി ഇക്കോ ടൂറിസം കേന്ദ്രം. വനം വകുപ്പി​െൻറ അധീനതയിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ നിരവധിയാളുകൾ എത്തുന്നുണ്ട്. മുതലവളർത്തൽ കേന്ദ്രവും പാമ്പുവളർത്ത് കേന്ദ്രവും ഇവടുത്തെ പ്രത്യേകതകളാണ്. ശാന്തമായൊഴുകുന്ന കുറ്റ്യാടി പുഴയിൽ കുളിക്കാനും കാട്ടിലൂടെ ട്രക്കിങ്ങിനും സൗകര്യമുണ്ട്. വേനലിൽ നാട് വെന്തുരുകുമ്പോൾ ഇവിടുത്തെ തണുത്ത കാലാവസ്ഥ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. കുട്ടികൾക്കായ് കളിസ്ഥലവും പൂന്തോട്ടവുമുണ്ട്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പ്രതിമാസം 85,000 രൂപവരെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്നും ലഭിക്കുന്നുണ്ട്. ഗൈഡുമാർ ഉൾപ്പെടെ ഒമ്പത് പേരാണ് ജീവനക്കാർ. കേന്ദ്രത്തിൽ സ്വകാര്യ വ്യക്തി നടത്തുന്ന കാർഷിക നഴ്സറി അനധികൃതമാണെന്ന പരാതിയുണ്ട്. ഇവിടെനിന്നും മണ്ണ് നിറച്ച പ്ലസ്റ്റിക് മാലിന്യം തള്ളുന്നത് കേന്ദ്രത്തിനുള്ളിൽ തന്നെയാണ്. നഴ്സറിയോട് ചേർന്ന മതിലിനുപുറത്ത് ഇത്തരം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നുണ്ട്. വനംവകുപ്പ് കുറച്ചുകൂടി ശ്രദ്ധവെച്ചാൽ ഈ ഇക്കോ ടൂറിസം കേന്ദ്രത്തെ മികച്ച നിലയിലേക്ക് ഉയർത്താൻ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.