ഡൽഹിയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണം^സി.പി.എം

ഡൽഹിയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണം-സി.പി.എം നടുവണ്ണൂർ: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം. ഡൽഹി പൊലീസിലെ വികാസ്പുരി മൂന്നാം ബറ്റാലിയനിലെ എ.എസ്.ഐ പൂനത്ത് തോട്ടോളിപ്പൊയിൽ ടി.പി. അനിരുദ്ധനാണ് വെടിയേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു. നേതാക്കൾ അനിരുദ്ധ​െൻറ വീട് സന്ദർശിച്ചു. രാമുണ്ണി മാസ്റ്റർ സ്മാരക വോളിനൈറ്റ്: സ്വാഗതസംഘമായി നടുവണ്ണൂർ: ഡി.വൈ.എഫ്.ഐ നടുവണ്ണൂർ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന എം. രാമുണ്ണി മാസ്റ്റർ സ്മാരക എവർറോളിങ് ട്രോഫിക്കും എടവനപുറത്ത് അച്ചുവേട്ടൻ സ്മാരക എവർറോളിങ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് വോളിബാൾ ടൂർണമ​െൻറ് ഏപ്രിൽ 16 മുതൽ 19 വരെ നടുവണ്ണൂരിൽ നടക്കും. ടൂർണമ​െൻറിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ എൻ. ആലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. സി.എം. ശ്രീധരൻ, പി. അച്യുതൻ, എം.കെ. പരിദ്, ടി.എം. ശശി, ഇ. അച്യുതൻ, വി. രാജു എന്നിവർ സംസാരിച്ചു. ജിജീഷ് മോൻ സ്വാഗതവും ഷിഗിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ. ആലി (ചെയർ.) ജിജീഷ് മോൻ (കൺ.) ഷിഗിൽ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.