മുത്തേരി^കാപ്പാട്ടു​മല വളവിൽ മാലിന്യം തള്ളുന്നു

മുത്തേരി-കാപ്പാട്ടുമല വളവിൽ മാലിന്യം തള്ളുന്നു ഒാമശ്ശേരി: സംസ്ഥാന പാതയിൽ ഒാമശ്ശേരി മുക്കം റോഡിൽ മുത്തേരി കാപ്പാട്ടുമല വളവിൽ റോഡി​െൻറ ഇരു ഭാഗങ്ങളിലുമായി ഖര, ദ്രവ മാലിന്യം തള്ളുന്നു. വിവിധ കടകളിൽ നിന്നടക്കം ഒഴിവാക്കുന്ന മാലിന്യം ചാക്കിൽകെട്ടി വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുകയാണ് ചെയ്യുന്നത്. രണ്ടുവർഷം മുമ്പ് പ്രദേശവാസികൾ സംഘടിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജാഗ്രതവേദി രൂപവത്കരിച്ചിരുന്നു. ജനവാസം കുറഞ്ഞ സ്ഥലമായതു കൊണ്ടും വെളിച്ചമില്ലാത്തതും മാലിന്യം തള്ളുന്നവർക്ക് ഏറെ സഹായകരമാണ്. ഇതുവഴി പോകുന്ന വാഹന യാത്രക്കാരടക്കം മൂക്കുപൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.