ജീവിതാനുഭവങ്ങൾ പങ്കു​െവച്ച് തലമുറ സംഗമം

കൊടിയത്തൂർ: പ്രദേശത്തെ പഴയ തലമുറയിലെ കാരണവന്മാർ ഒത്തൊരുമിച്ചത് പുതിയ തലമുറക്ക് ഹൃദ്യാനുഭവമായി. യുവചേതന വായനശാലയുടെ 36ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച തലമുറ സംഗമത്തിലാണ് പഴയ തലമുറയിലെ ആളുകൾ തങ്ങളുടെ കയ്പേറിയ ജീവിതാനുഭവങ്ങൾ പങ്കുെവച്ചത്. ജീവിതത്തി​െൻറ സന്തോഷങ്ങൾ പുതിയ തലമുറയിൽ നഷ്ടപ്പെടുന്നതായി സംഗമം വിലയിരുത്തി. നാട്ടറിവ് മത്സരവും നടന്നു. അന്ധ വിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും ചുരുളഴിക്കുന്ന 'സയൻസ് മിറാക്കിൾ' നാട്ടുകാരിൽ കൗതുകമുണർത്തി. തുടർന്ന് യുവചേതന കലാവേദിയുടെ 'കീരൻകുട്ടി സത്യമറിയുന്നു' എന്ന തെരുവുനാടകവും അരങ്ങേറി. തലമുറ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.പി.യു. അലി മോഡറേറ്റായിരുന്നു. നാസർ കുയ്യിൽ, ഷിഹാസ്, നാസർ കൊളായി, ബഷീർ കണ്ണാട്ടിൽ, മുജീബ് എന്നിവർ സംസാരിച്ചു. വാർഷികാഘോഷത്തി​െൻറ ഭാഗമായി വയോജന വിനോദയാത്രയും ഏപ്രിൽ ഒന്നിന് നടക്കുന്ന വാർഷികത്തിൽ '​െൻറ പ്പൂപ്പാക്ക് ഒരാന ണ്ടാർന്നു' നാടകവും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.