സ്വകാര്യ ബസ് വൈദ്യുതിക്കാലിൽ ഇടിച്ചു

മുക്കം: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് വൈദ്യുതിക്കാൽ ഇടിച്ചുതകർത്തു. ബസ്സ്റ്റാൻഡ് പ്രവേശന ഭാഗത്തെ വൈദ്യുതിക്കാലാണ് തകർന്നത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വൈദ്യുതി ലൈൻ ബസിനു മുകളിൽ വീണെങ്കിലും അപകടമില്ലാതെ രക്ഷപ്പെടുകയായിരുന്നു. മുക്കം കെ.എസ്.ഇ.ബിയിൽ നിെന്നത്തിയ ഉദ്യോഗസ്ഥർ വൈദ്യുതി ലൈനുകൾ മാറ്റിയതിനുശേഷമാണ് ബസ് എടുത്തുമാറ്റിയത്. അമിത വേഗതയിലാണ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്നതെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.