പടനിലത്ത് ആരോഗ്യവകുപ്പ് പരിശോധന നടത്തി

പടനിലത്ത് ആരോഗ്യവകുപ്പ് പരിശോധന നടത്തി കോഴിക്കോട്: കോളറ ബാധിച്ച് ചികിത്സയിലായിരുന്ന ഇതര സംസ്ഥാനക്കാരൻ ആശുപത്രി വിട്ടശേഷം താമസിക്കുന്ന പടനിലത്തെ സുഹൃത്തുക്കളുടെ താമസസ്ഥലവും പരിസരപ്രദേശങ്ങളും അധികൃതർ പരിശോധിച്ചു. ജില്ല അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, ടെക്നിക്കൽ അസി. കെ.ടി. മോഹനൻ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെ‍ള്ളക്കാട്ട്, ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ്ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രത്തിൽ ശുചിത്വമുറപ്പിക്കാൻ അടിയന്തര നിർദേശം നൽകിയതായി ഡോ. ആശാദേവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.