റോഡരികിൽ തള്ളിയ മെഡിക്കൽ മാലിന്യം തിരിച്ചെടുപ്പിച്ചു

മാവൂർ: പൈപ്പ്ൈലൻ റോഡിൽ വീണ്ടും മാലിന്യം തള്ളി. ഗ്രാമപഞ്ചായത്ത് അധികൃതരും മാവൂർ പൊലീസും ഇടപെട്ട് ഉടമയെക്കൊണ്ടുതന്നെ മാലിന്യം തിരിച്ചെടുപ്പിച്ചു. കൽച്ചിറ ജങ്ഷനു സമീപമാണ് മലാപ്പറമ്പിലെ സ്വകാര്യ മെഡിക്കൽ ഏജൻസിയിൽനിന്നുള്ള മാലിന്യം തള്ളിയത്. മരുന്നി​െൻറയും ഗുളികകളുടെയും കവറുകളും അവശിഷ്ടങ്ങളും മറ്റുമാണ് തള്ളിയത്. ബുധനാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഏജൻസിയുടെ പേരും നമ്പറുമുള്ള ബില്ലുകൾ കണ്ടെത്തി. മാവൂർ ഗ്രാമ പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് ഇവരെ വിളിച്ചുവരുത്തി പിഴ അടപ്പിക്കുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു. ഏജൻസിയിെല മാലിന്യവും പാഴ്വസ്തുക്കളും ഇതരസംസ്ഥാനക്കാരായ ആക്രിക്കച്ചവടക്കാർക്ക് വിറ്റതായിരുന്നുവത്രെ. ആവശ്യമുള്ളത് എടുത്ത് ശേഷിക്കുന്നവ ഇവിടെ തള്ളുകയായിരുന്നു. മാലിന്യം തള്ളിയ വണ്ടിയുടെ നമ്പർ ലഭിച്ചിട്ടുണ്ട്. വണ്ടിക്കെതിരെ നടപടിയെടുക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ മാവൂർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജനവും ഒറ്റപ്പെട്ടതുമായ പൈപ്പ്ലൈൻ റോഡിൽ നേരേത്തയും പലതവണ മാലിന്യം തള്ളിയിരുന്നു. തള്ളിയവരെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാേട്ട്യരിതാഴം-കാളാമ്പലം റോഡ് തുറന്നു മാവൂർ: ഗ്രാമ പഞ്ചായത്ത് പ്ലാൻ ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത വളയന്നൂർ മാേട്ട്യരിതാഴം-കാളാമ്പലം റോഡി​െൻറ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. രണ്ടു ഘട്ടമായി അനുവദിച്ച 2.5 ലക്ഷം രൂപ ഉപേയാഗിച്ചാണ് റോഡ് നവീകരിച്ചത്. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം യു.എ. ഗഫൂർ, കണ്ണാറ സുബൈദ, മാങ്ങാട്ട് അബ്ദുറസാഖ്, വി.െക. റസാഖ്, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.