തിറയുത്സവം

ചേളന്നൂർ: അമ്പലപ്പാട് പിലാത്തോട്ടത്തിൽ കരിയാത്തൻ-ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഇൗമാസം 25ന് നടക്കും. ഭഗവതി, ഗുരുദേവൻ, കരിയാത്തൻ, ഭണ്ഡാരമൂർത്തി, ഗുളികൻ, നാഗകാളി, ഗുരുകാരണവർ തിറകളും വെള്ളാട്ടും ഉണ്ടാകും. ചെറുകുളം-അംശക്കച്ചേരി റോഡ് സർവേക്ക് ഉദ്യോഗസ്ഥരെത്തി കക്കോടി: ചെറുകുളം-അംശക്കച്ചേരി റോഡി​െൻറ റീ സർവേ നടപടികൾ വിലയിരുത്താൻ വീണ്ടും ഉദ്യോഗസ്ഥരെത്തി. വർഷങ്ങൾക്കുമുേമ്പ നടപടികൾ തുടങ്ങിയ റോഡ് പദ്ധതികൾ കടലാസിലൊതുങ്ങുകയാണെന്ന പരാതി നിലനിൽക്കെ സ്ഥലം എം.എൽ.എ എ.കെ. ശശീന്ദ്ര​െൻറ അഭ്യർഥന പ്രകാരം കലക്ടറുടെ നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തിയതത്രെ. നാലു കിലോമീറ്റർ നീളമുള്ള റോഡി​െൻറ ഒറ്റത്തെങ്ങ് മുതൽ ശശീന്ദ്ര ബാങ്ക് വരെയുള്ള ഭാഗങ്ങളിൽ 40 പേർ ഭൂമി വിട്ടുകൊടുത്തതിനാൽ പണി പൂർത്തിയായിരുന്നു. ഭൂമി വിട്ടുനൽകിയവർക്കാകെട്ട ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല. ബജറ്റിൽ തുക വകയിരുത്തുകയല്ലാതെ നിർമാണം ആരംഭിക്കാത്തതിൽ വിമർശനമുയർന്നിരിക്കുകയാണ്. ഫണ്ട് ലാപ്സാവാതിരിക്കാൻ ഇടക്കിടെ സർവേ നടപടികൾ പൂർത്തിയാക്കുകയാണ്. കഴിഞ്ഞ തവണ അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് സർവേ പൂർത്തിയാക്കി തറക്കല്ലിട്ടത്. റോഡ് നിർമാണ കമ്മിറ്റി സ്വന്തം ചെലവിൽതന്നെ സർവേ നടത്തിയിരുന്നു. റോഡിനായി ചെറുകുളം മുതൽ അംശക്കച്ചേരി വരെ ഏറ്റെടുക്കേണ്ട ഭൂമി വിട്ടുനൽകാൻ ഉടമസ്ഥർ സമ്മതപത്രം നൽകിയിട്ടും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പിടിപ്പുകേടുകൊണ്ടാണ് റോഡ് യാഥാർഥ്യമാകാത്തതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രതിഷ്ഠാദിനം കോഴിക്കോട്: ഇൗസ്റ്റ്ഹിൽ മണ്ണിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇൗമാസം 18ന് നടക്കും. 17ന് വൈകീട്ട് ആറിന് ദീപരാധന, ഏഴു മണിക്ക് പ്രഭാഷണം എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.