സമര തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് നൽകി ഐക്യദാർഢ്യം

സമര തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് നൽകി ഐക്യദാർഢ്യം കോഴിക്കോട്: മെഡിക്കൽ കോളജ് ശുചീകരണ വിഭാഗം ദിവസവേതന പഴയകാല തൊഴിലാളികളുടെ സംഘടന അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 16 ദിവസമായി കലക്ടറേറ്റിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിലെ തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് നൽകി ഐക്യദാർഢ്യം നടത്തി. സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരാണ് ഭക്ഷണക്കിറ്റുമായി എത്തിയത്. സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.വി. സുബ്രഹ്മണ്യൻ കിറ്റ് നൽകി ഉദ്ഘാടന കർമം നിർവഹിച്ചു. അഴിമതി വിരുദ്ധ സമിതി ചെയർമാൻ സതീഷ് പാറന്നൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.വി. സലിം, പി.ടി. ജനാർദ്ദനൻ, സി.പി.ഐ. പുനൂർ, കെ.പി. ഫൗസിയ, വി.ടി. തങ്കമണി, കെ.യു. ശശിധരൻ, വേലായുധൻ വേട്ടാത്ത് എന്നിവർ സംസാരിച്ചു. photo: medical12.jpg മെഡിക്കൽ കോളജ് പഴയ ദിവസ വേതന തൊഴിലാളികൾ 16 ദിവസമായി കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിലിരിക്കുന്ന തൊഴിലാളികൾക്ക് സിറ്റി ജനത കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ഭക്ഷണക്കിറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ കെ.വി. സുബ്രഹ്മണ്യൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.