വികസന സെമിനാർ; ​രാമനാട്ടുകരയിൽ ​13 കോടിയുടെ വാർഷിക പദ്ധതി

രാമനാട്ടുകര: നഗരസഭയിൽ 2018-19 വാർഷിക പദ്ധതിയിൽ 13,16,85,202 രൂപയുടെ കരട് പദ്ധതിക്ക് വികസന സെമിനാറിൽ രൂപരേഖയായി. നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൻ പി.കെ. സജിന അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബീന പ്രഭ, കെ. ജമീല, എം.കെ. ഷംസുദ്ദീൻ, മണ്ണൊടി രാംദാസ്, കൗൺസിലർമാരായ വി.എം. പുഷ്പ, നഫീസ കുട്ടി, ജനകീയാസൂത്രണ സമിതി വൈസ് ചെയർമാൻ കെ. ചന്ദ്രദാസൻ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ രാജൻ പുൽപ്പറമ്പിൽ, എം.പി. ജനാർദ്ദനൻ, കല്ലട മുഹമ്മദലി, പി. ഷാജി, എം. ശിവദാസൻ, ഒ.കെ. ഹരിദാസൻ, പൊറ്റത്തിൽ ബാലകൃഷ്‌ണൻ, ടി.പി. ശശിധരൻ, പാച്ചീരി സൈതലവി, എ.എം. ഷാജി, എം.കെ. ബേബി എന്നിവർ സംസാരിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. അബ്ദുസ്സമദ് സ്വാഗതവും നഗരസഭ സൂപ്രണ്ട് പി. സുനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.