ദേവരാഗത്തിലലിഞ്ഞ്​ നഗരം

കോഴിക്കോട്: ദേവരാജൻ മാസ്റ്റുടെ ചരമദിനത്തിൽ ബാങ്ക് മെൻസ് ക്ലബി​െൻറ നേതൃത്വത്തിൽ നഗരത്തിൽ ദേവരാഗം അരങ്ങേറി. ടൗൺഹാളിൽ നടന്ന പരിപാടിയിൽ സതീഷ് ബാബു, നിധീഷ്, രോഷ്നി മേനോൻ, സിയന്ന എന്നിവർ ഗാനങ്ങൾ ആലപിച്ചു. ബാങ്ക് മെൻസ് ക്ലബ് പ്രസിഡൻറ് കെ.ജെ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ മുപ്പതോളം പാട്ടുകളാണ് പാടിയത്. സംഗീത പ്രേമികളായ നൂറുകണക്കിനാളുകളാണ് ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.