കർഷക തൊഴിലാളി ക്ഷേമനിധി വിഹിതം ലഭിക്കുന്നി​ല്ലെന്ന്​

കോഴിക്കോട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് ക്ഷേമനിധി വിഹിതം ഏഴു വർഷമായി നിലച്ചിരിക്കുകയാണെന്ന് മാഹാത്മ ഗ്രാമസേവ സമിതി. 2011ൽ ക്രമ നമ്പർ 2000 വരെയുള്ള അപേക്ഷകർക്കാണ് കോഴിക്കോട് ഓഫിസിൽനിന്ന് ഇതുവരെ വിഹിതം നൽകിയത്. എന്നാൽ, ആ വർഷത്തെതന്നെ 2718 പേർക്ക് വിഹിതം നൽകാനുണ്ട്. കോഴിക്കോട് ജില്ലയിലെ മാത്രം കണക്കനുസരിച്ച് 2012ൽ 4313 പേർക്കും, 2013ൽ 4546 പേർക്കും, 2014ൽ 3783 പേർക്കും, 2015ൽ 3641 പേർക്കും, 2016ൽ 3791 പേർക്കും, 2017ൽ 3696 പേർക്കും ക്ഷേമനിധി വിഹിതം നൽകാൻ ബാക്കിയുണ്ട്. ഇതോടൊപ്പം 2018ലെ അപേക്ഷകർ വേറെയുമുണ്ട്. ഇതിൽ ചിലർ മരിച്ചുപോയിട്ടുണ്ടെന്നും മഹാത്മ ഗ്രാമസേവ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുടങ്ങിപ്പോയ തങ്ങളുടെ ക്ഷേമ വിഹിതം എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ക്ഷേമനിധി വിഹിതത്തിലേക്ക് പ്രതിവർഷം 65 രൂപയാണ് കർഷകർ നൽകുന്നത്. എന്നാൽ, ഇന്ന് സർക്കാർ വിഹിതത്തോടൊപ്പം തങ്ങളുടെ വിഹിതവും നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയിലാണ് കർഷകർ. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ, നടപടി സ്വീകരിച്ചില്ലെങ്കിൽ സെക്രേട്ടറിയറ്റ് നടയിൽ ഉപവാസ സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മഹാത്മ ഗ്രാമസേവ സമിതി പ്രസിഡൻറ് കുനിയിൽ ഗോപാലൻ, സെക്രട്ടറി എ.പി നാണു, ജോയൻറ് സെക്രട്ടറി പി. വിജയൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.