മൂന്നു​ കോടിയുടെ മയക്കുമരുന്ന്​ പിടികൂടിയ കേസിൽ രാജസ്​ഥാൻ സ്വദേശി റിമാൻഡിൽ

മൂന്നു കോടിയുടെ മയക്കുമരുന്ന് കേസിൽ രാജസ്ഥാൻ സ്വദേശി റിമാൻഡിൽ കോഴിക്കോട്: നഗരത്തിൽ മൂന്നു കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ രാജസ്ഥാൻ സ്വദേശി റിമാൻഡിൽ. ജേലാവാർ ജില്ലയിലെ ഡഗിൽ സ്വദേശി അമീർ ഖാനാണ് (40) പിടിയിലായത്. അഞ്ചു കിലോ കറുപ്പും 70 ഗ്രാം ബ്രൗൺഷുഗറുമായി െകാളത്തറ സ്വദേശി പുന്നക്കൽ ആശിഖിെന (39) കഴിഞ്ഞ ജൂണിൽ എക്സൈസ് സംഘം അറസ്റ്റ്ചെയ്തിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചത് രാജസ്ഥാൻ സ്വദേശിയാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തത്. ആശിഖ് അമീർഖാന് ബാങ്ക് അക്കൗണ്ട് വഴിയാണ് മയക്കുമരുന്നിനുള്ള പണം കൈമാറിയിരുന്നത്. ഇൗ അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കി ബാങ്കിൽനിന്ന് പ്രതിയുടെ ഫോേട്ടാ അേന്വഷണസംഘം സംഘടിപ്പിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനിൽവെച്ച് ഇയാളെ അറസ്റ്റ്ചെയ്തത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടാണ് പ്രതി നടത്തിയതെന്ന് ചോദ്യംെചയ്യലിൽ വ്യക്തമായിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് അമീർ ഖാൻ. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇയാൾ മയക്കുമരുന്ന് കൈമാറിയിട്ടുണ്ട്. ഇതി​െൻറ വിവരങ്ങൾ എക്സൈസ് അന്വേഷിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.