സി.പി.എമ്മിന്​ പുതിയ ജില്ല സെക്ര​േട്ടറിയറ്റ്​: എം. ഭാസ്​കരനും ചന്ദ്രൻ മാസ്​റ്ററും പുറത്ത്

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി യോഗം 10 പേരെ ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ മുൻ മേയർ എം. ഭാസ്കരൻ, മുൻ ജില്ല പഞ്ചായത്ത് അംഗം കെ. ചന്ദ്രൻ മാസ്റ്റർ എന്നിവരെ ഒഴിവാക്കിയാണ് പുതിയ സെക്രേട്ടറിയറ്റ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എന്നിവർ പെങ്കടുത്ത ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ല സെക്രട്ടറി പി. മോഹനൻ, പി. വിശ്വൻ, സി. മോഹനൻ, കെ.പി. കുഞ്ഞമ്മദ്കുട്ടി, എം. മെഹബൂബ്, ജോർജ് എം. തോമസ് എം.എൽ.എ, ടി.പി. ദാസൻ, വി.പി. കുഞ്ഞികൃഷ്ണൻ, കെ. കുഞ്ഞമ്മദ് മാസ്റ്റർ, മാമ്പറ്റ ശ്രീധരൻ എന്നിവരാണ് ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങൾ. മുൻ പേരാമ്പ്ര എം.എൽ.എയായ കെ. കുഞ്ഞമ്മദ് മാസ്റ്റർ, മാമ്പറ്റ ശ്രീധരൻ എന്നിവരാണ് പുതുതായി കമ്മിറ്റിയിൽ വന്നവർ. ടൗൺ സഹകരണ ബാങ്ക്, ജില്ല സഹകരണ ആശുപത്രി എന്നിവയുടെ പ്രസിഡൻറാണ് എം. ഭാസ്കരൻ. അദ്ദേഹം ഉൾപ്പെടുന്ന കരുവിശ്ശേരി ലോക്കൽ കമ്മിറ്റി യോഗത്തിൽ ബഹളം നടന്നിരുന്നു. കക്കോടി ഏരിയയിൽനിന്നുള്ള കെ. ചന്ദ്രൻ മാസ്റ്റർ കെ.എസ്.ടി.എ മുൻ സംസ്ഥാന പ്രസിൻറാണ്. അദ്ദേഹത്തിന് പകരം സെക്രേട്ടറിയറ്റിലെത്തിയ മാമ്പറ്റ ശ്രീധരനും അതേ ഏരിയയിൽ നിന്നുള്ളയാളാണ്. പി. വിശ്വൻ ജില്ല കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.