ചെങ്ങോടു മല ഖനനാനുമതി റദ്ദാക്കണം ^ആക്​ഷൻ കമ്മിറ്റി

ചെങ്ങോടു മല ഖനനാനുമതി റദ്ദാക്കണം -ആക്ഷൻ കമ്മിറ്റി പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങാൻ സ്വകാര്യ കമ്പനി അനുമതി വാങ്ങിയത് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ചൂണ്ടിക്കാട്ടി, ഖനനാനുമതി റദ്ദ് ചെയ്യാൻ അധികൃതർ തയാറാവണമെന്ന് ഖനന വിരുദ്ധ ആക്ഷൻ കമ്മിറ്റി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അസി. കലക്ടറും പഞ്ചായത്ത് സെക്രട്ടറിയും ചെങ്ങോടുമല സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ ഇവിടം പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ വീണ്ടും പഠനം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നിർദിഷ്ട ക്വാറിയിലേക്കുള്ള ചെടിക്കുളം -നരയംകുളം റോഡ് ടാറിങ് മൂന്ന് മീറ്റർ വീതിയാണുള്ളത്. ഇതിലെ നിരന്തരം ടിപ്പറുകൾ പോകുമ്പോൾ അപകട സാധ്യത വർധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഈ മാസം 18ന് രാവിലെ ചാലിക്കര അംഹാസ് ചെങ്ങോടുമല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നരയംകുളത്തേക്ക് നടത്തുന്ന യാത്രക്ക് സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു. 24ന് നരയംകുളത്ത് ചെങ്ങോടുമല സംരക്ഷണ വലയം തീർക്കാനും തീരുമാനമായി. വി.വി. ജിനീഷ് അധ്യക്ഷത വഹിച്ചു. ലിനീഷ് നരയംകുളം, എം. യൂസഫ്, കെ.പി. പ്രകാശൻ, വി.എം. അഷ്റഫ്, കെ.എം. നസീർ, ടി.കെ. നൗഷാദ്, രാധൻ മൂലാട്, ലിബിൻ നരയംകുളം, അഖിൽ കെ. അശോക്, ടി.പി. സുധീഷ്, ടി.എം. സുരേഷ് ബാബു, എ.സി. സോമൻ, കെ.എം. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.