സ്​കൂളിനെതിരെ അപകീർത്തി പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കു​െമന്ന്​

ബാലുശ്ശേരി: എരമംഗലം പഴശ്ശിരാജ സ്കൂളിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അപകീർത്തി പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ആറു വർഷമായി സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളിന് അംഗീകാരമില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിയമനടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. സാർവദേശീയ അംഗീകാരമുള്ള 'ബൈജൂസ് ലേണിങ് ആപ്' പദ്ധതിയിൽ ഉൾെപ്പടുന്ന സംസ്ഥാനത്തെ തന്നെ ആദ്യ വിദ്യാലയമെന്ന ബഹുമതിയും പഴശ്ശിരാജ സ്കൂൾ നേടിയിട്ടുണ്ട്. സ്കൂൾ പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി 400 കുട്ടികൾ പെങ്കടുക്കുന്ന കിഡ്സ് ഫെസ്റ്റ് ഇൗ മാസം 28ന് സ്കൂൾ അങ്കണത്തിൽ നടക്കും. കിഡ്സ് ഫെസ്റ്റിവലി​െൻറ ഉദ്ഘാടനം 'ആന'യാണ് നിർവഹിക്കുന്നത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മജീഷ്യൻ ആർ.കെ. മലയത്ത് എന്നിവർ സംബന്ധിക്കും. നോവൽ പുരസ്കാരം ശ്രീനി ബാലുശ്ശേരിക്ക് ബാലുശ്ശേരി: കവിയും സാഹിത്യകാരനുമായിരുന്ന ആർ.കെ. രവിവർമ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ 2018ലെ സാഹിത്യ പുരസ്കാരങ്ങളിൽ നോവൽ വിഭാഗത്തിൽ ശ്രീനി ബാലുശ്ശേരിയുടെ 'പരകായം' തിരഞ്ഞെടുക്കപ്പെട്ടു. പുരസ്കാര സമർപ്പണം പേരാമ്പ്രയിൽ ഇൗ മാസം 24ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.