നാട്ടുമാവിലെ മാങ്ങലേലം അഴിമതിയെന്ന്​ ആ​േരാപണം: പന്നിക്കോട്ട് നാട്ടുകാർ മാങ്ങ പറിക്കൽ തടഞ്ഞു

മുക്കം: റോഡരികിലെ നാട്ടുമാവുകളിലെ മാങ്ങ ലേലത്തിൽ അഴിമതി നടത്തിയെന്നാരോപിച്ച് പന്നിക്കോട്ട് മാങ്ങ പറിക്കൽ നാട്ടുകാർ തടഞ്ഞു. ജില്ലയിലെ ആയിരത്തിൽപ്പരം മാവുകളാണ് കുറഞ്ഞ വിലക്ക് പെരിന്തൽമണ്ണ സ്വദേശിയായ സ്വകാര്യ വ്യക്തിക്കായി പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്തു നൽകിയത്. ലക്ഷങ്ങൾ വിലവരുന്ന മാങ്ങകൾ ലേലം ചെയ്തു നൽകിയത് വെറും 60,000 രൂപക്കത്ര. ചില്ലറ മാർക്കറ്റിൽതന്നെ കണ്ണിമാങ്ങക്ക് കിലോഗ്രാമിന് 160 രൂപ മുതലാണ് വിലയുള്ളത്. വേണ്ടത്ര പരസ്യം നൽകി ജനങ്ങളെ അറിയിക്കാതെയാണ് ലേലം നടത്തിയതെന്ന ആക്ഷേപവും ഉയർന്നുവന്നിട്ടുണ്ട്. വൻകിട അച്ചാർ കമ്പനികൾക്ക് നൽകുന്നതിനായി ചെറിയ മാങ്ങകൾ വരെ തളിരോടെ വ്യാപകമായി പറിച്ചു കടത്തുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടമാണ് ലേലംകൊണ്ടയാൾക്ക് ഉണ്ടാവുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി നാട്ടുമാവുകൾ റോഡരികിൽ ഒട്ടേറെയുണ്ട്. ഇത്തരം മാവുകളിലെ കണ്ണിമാങ്ങകൾ ഉപയോഗിച്ച് അച്ചാറുകളും മറ്റുമുണ്ടാക്കുന്ന വൻകിട കമ്പനികളിൽനിന്നുള്ള ഡിമാൻഡ് കണ്ണുനട്ടാണ് വൻ മാഫിയ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മാവുകൾ ഒന്നിച്ച് കൈക്കലാക്കിയതത്രേ. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന 40ഓളം തൊഴിലാളികളാണ് ഓരോ മാവിലെയും മാങ്ങകൾ സമർഥമായി പറിച്ചെടുത്ത് പ്രത്യേക കുട്ടകളിൽ പാക്ക് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.