താമരശ്ശേരി കാരുണ്യ ഡയാലിസിസ്​ സെൻററിന് കൈത്താങ്ങുമായി പ്രവാസികൾ

താമരശ്ശേരി: ഗവ. താലൂക്ക് ആശുപത്രിയിലെ കാരുണ്യ ഡയാലിസിസ് സ​െൻററിനെ സഹായിക്കാൻ പ്രവാസികൾ രംഗത്ത്. ഡയാലിസിസ് സ​െൻററിനുണ്ടായ സാമ്പത്തികബാധ്യത തീർക്കാനും ഒരു ഷിഫ്റ്റ് കൂടി ആരംഭിക്കുന്നതി​െൻറയും ഭാഗമായി ഡയാലിസിസ് വെൽെഫയർ കമ്മിറ്റി ഏതാനും ദിവസമായി ജനകീയ ധനസമാഹരണ പരിപാടി ആരംഭിച്ചു. ഇതി​െൻറ ഭാഗമായി വിളിച്ചുചേർത്ത യോഗത്തിലാണ് പ്രവാസി പ്രതിനിധികൾ സഹായഹസ്തം നീട്ടിയത്. ഗൾഫ് മേഖലയിൽ ഡയാലിസിസ് സ​െൻറർ പ്രവർത്തനങ്ങളുടെ പ്രചാരണം നടത്താനും ധനസമാഹരണത്തിനുമായി കമ്മിറ്റി രൂപവത്കരിക്കാനും ഇതിന് മേൽനോട്ടം വഹിക്കാൻ കോഒാഡിനേറ്റർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. നേരേത്ത ഒരു കോടിയോളം രൂപ നാട്ടുകാരിൽനിന്ന് സ്വരൂപിച്ചാണ് ഡയാലിസിസ് സ​െൻററിനായുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നത്. നാട്ടുകാരുടെ സഹായത്താലാണ് നാളിതുവരെ സ​െൻറർ പ്രവർത്തിച്ചിരുന്നത്. ഭീമമായ തുക സാമ്പത്തികബാധ്യത വന്ന സാഹചര്യത്തിലാണ് വീണ്ടും ജനകീയ ധനസമാഹരണത്തിന് ബന്ധപ്പെട്ടവരെ േപ്രരിപ്പിച്ചത്. ചൊവ്വാഴ്ച നടന്ന പ്രവാസികളുടെ യോഗം മുൻ എം.എൽ.എ വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് വെൽെഫയർ കമ്മിറ്റി ചെയർമാൻ എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ്, വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടി ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി, എ. രാഘവൻ, എ.പി. ഹുസ്സയിൻ, ഗിരീഷ് തേവള്ളി, പി.എസ്. മുഹമ്മദലി, ടി.ആർ. ഓമനക്കുട്ടൻ, പി.ടി. ബാപ്പു, റഷീദ് സെയിൻ, സി. ഹുസ്സയിൻ, റാഷി താമരശ്ശേരി, കരീം ചെമ്പ്ര, എ.കെ. ലത്തീഫ്, എൻ.പി. റസാഖ്, മഞ്ജിത കുറ്റ്യാക്കിൽ, സുബൈർ വെഴുപ്പൂർ, എ.ടി. ഹാരിസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സി.പി. അബ്ദുൽ ജമാൽ സ്വാഗതവും വൈസ് ചെയർമാൻ സി.ടി. ടോം നന്ദിയും പറഞ്ഞു. പൂനൂർ ടൗണിൽ ട്രാഫിക് പരിഷ്കരണം താമരശ്ശേരി: പൂനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വികസനസമിതി നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിത്തുടങ്ങി. പഴയപാലം റോഡ് വൺവേയാക്കി. കോളിക്കൽ തേക്കുംതോട്ടം ഭാഗത്തുനിന്ന് പൂനൂരിലേക്ക് വരുന്ന ഓട്ടോകൾ ഇനി ചീനിമുക്ക് വഴി ടൗണിൽ പ്രവേശിക്കും. പഴയപാലം റോഡിൽ വൈകീട്ട് നാലു മുതൽ എട്ടുവരെ വലിയ ലോറികൾ നിർത്തി ലോഡ് ചെയ്യുന്നത് ഒഴിവാക്കും. വലിയ വാഹനങ്ങൾക്ക് പഴയപാലത്തിലൂടെയുള്ള യാത്രനിരോധനം തുടരും. പൂനൂർ-മഠത്തുംപൊയിൽ റോഡിൽ വലതുഭാഗത്ത് എൽ.പി സ്കൂൾ റോഡ് വരെയും ടൗണിൽ പൊൻമാളിക സ്ഥാപനം മുതൽ ബസ്സ്റ്റോപ് വരെയും നോ പാർക്കിങ് ഏരിയയാക്കി. എം.പി റോഡിലാണ് ഓട്ടോ സ്റ്റാൻഡ്. ട്രാഫിക് പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ബോധവത്കരണ ബോർഡുകൾ ടൗണിൽ സ്ഥാപിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് പ്രഖ്യാപനം നടത്തി. എ.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ ശ്യാംജിത്ത്കുമാർ മുഖ്യപ്രഭാഷണം നടത്തി. സി.കെ. അസീസ് ഹാജി, കെ. അബൂബക്കർ, പി.പി. ഗഫൂർ, താര അബ്ദുറഹ്മാൻ ഹാജി, പി.എസ്. മുഹമ്മദലി, കെ.ജി. രവി, ഇ. മുജീബ്, കെ. മനോജ്, കെ. ഷുക്കൂർ, പുല്ലടി റസാഖ് എന്നിവർ സംസാരിച്ചു. പി.എസ്. മുഹമ്മദലി സ്വാഗതവും സി.പി. കരീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.