സിവിൽ സപ്ലൈകോയുടെ വാഹനമെത്തുന്നില്ല; 400 കുടുംബങ്ങൾ വലയുന്നു

മുക്കം: മൈസൂർമല, പാറത്തോട് പ്രദേശങ്ങളിൽ വർഷങ്ങളായി വന്നിരുന്ന സിവിൽ സപ്ലൈകോയുടെ വാഹനം മുടങ്ങിയതിനാൽ 400 കുടുംബങ്ങൾ വലയുന്നു. തുടക്കത്തിൽ മാസത്തിൽ നാലു തവണയും പിന്നീട് രണ്ടു തവണയായും ചുരുങ്ങി ഒടുവിൽ പൂർണമായി നിർത്തിയ നിലയിലാണ്. സംഭവത്തിൽ സി.പി.എം മൈസൂർമല ബ്രാഞ്ച് പ്രതിഷേധിച്ചു. ഐഷ ലത അധ്യക്ഷത വഹിച്ചു. തമ്പി, ബി.കെ. രാമൻ, എ.എസ്. വിനോദ്, പ്രവീൺ ജോർജ്, രാധിക, എ.സി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സംഘർഷം; യൂത്ത്ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ കൊടുവള്ളി: നഗരസഭയിലെ തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ എൻ.എസ്‌.സി പ്രവര്‍ത്തകനെ മർദിച്ച സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെക്കൂടി കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുടക്കുഴിയിൽ മുഹമ്മദ് റാസിഖിനെയാണ് (26) ചൊവ്വാഴ്ച രാവിലെ പാലക്കുറ്റിയിൽനിന്ന് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൊടുവള്ളി ഹൈസ്‌കൂള്‍റോഡ് നരൂക്കില്‍ കാദര്‍കുട്ടി (34), ആവിലോറ അയ്യപ്പന്‍കണ്ടി ഷംനാദ് (26) എന്നിവരെ നേരേത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലപ്പരുമണ്ണ ഉപതെരഞ്ഞടുപ്പില്‍ ഫലപ്രഖ്യാപനത്തിനുശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ മാർച്ച് ഒന്നിന് രാവിലെ പത്തരയോടെ കൊടുവള്ളിയിലായിരുന്നു സംഭവം. മർദനത്തില്‍ കൊടുവള്ളി പറയങ്ങച്ചാലിൽ പോക്കറി​െൻറ (55) മൂക്കി​െൻറ എല്ല് പൊട്ടിയിരുന്നു. സംഭവത്തില്‍ പത്തോളം പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.