നവജാതശിശുവിന് കുത്തിവെപ്പിലെ പിഴവ്; നഴ്സിനെതിരെ പരാതിയുമായി ബന്ധുക്കൾ

നവജാതശിശുവിന് കുത്തിവെപ്പിലെ പിഴവ്; നഴ്സിനെതിരെ പരാതിയുമായി ബന്ധുക്കൾ കോഴിക്കോട്: നഴ്സി​െൻറ അനാസ്ഥമൂലം രണ്ടു മാസം പ്രായമായ കുഞ്ഞിന് കുത്തിവെപ്പിനെത്തുടർന്ന് കടുത്ത ശാരീരിക പ്രശ്നങ്ങളുണ്ടായതായി ബന്ധുക്കളുടെ പരാതി. വടകര മടപ്പള്ളി കോളജിനു സമീപം കപ്പള്ളിപൊയിൽ ദേവിപ്രസാദി​െൻറയും അനഘയുടെയും മകൾക്കാണ് കുത്തിവെപ്പിനെത്തുടർന്ന് ശരീരത്തിൽ അസാധാരണമാം വിധം തടിപ്പും പഴുപ്പുമുണ്ടായത്. ഇതേത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ചെയ്ത് പഴുപ്പ് നീക്കം ചെയ്യുകയായിരുന്നു. മടപ്പള്ളി പി.എച്ച്.സിയിലെ നഴ്സിനെതിരെയാണ് ചൈൽഡ് ലൈൻ, ജില്ല മെഡിക്കൽ ഓഫിസർ, മടപ്പള്ളി പി.എച്ച്.സി മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകിയത്. ഫെബ്രുവരി 27ന് കുഞ്ഞിന് 45ാം ദിവസം നൽകുന്ന പ​െൻറാവാലൻറ് വാക്സിൻ നൽകിയപ്പോൾ ഗ്ലൗസിട്ട വിരലുകൊണ്ട് അമർത്തുകയും കുഞ്ഞി​െൻറ തുടയിൽ രണ്ടു ദിവസത്തിനകം അസാധാരണമാം വിധം തടിപ്പുണ്ടാവുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്. കുത്തിവെക്കുമ്പോഴുണ്ടായ അശ്രദ്ധയെത്തുടർന്ന് അകത്ത് പഴുപ്പുണ്ടായെന്ന് പിന്നീട് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മരുന്ന് നൽകി സാധാരണനിലയിലേക്ക് ആവാത്തതിനെത്തുടർന്നും പഴുപ്പ് കുത്തിയെടുക്കാൻ കഴിയാത്തതിനാലുമാണ് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നത്. സംഭവം ശ്രദ്ധയിൽപെട്ടിട്ടും നഴ്സ് തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയിൽ പറയുന്നു. മാർച്ച് നാലിനാണ് ൈചൽഡ് ൈലനിൽ പരാതി നൽകിയത്. ഇതുവരെ അധികൃതരാരും തങ്ങളെ ബന്ധപ്പെട്ടില്ലെന്ന് കുഞ്ഞി​െൻറ അമ്മ പറഞ്ഞു. എന്നാൽ, പരാതി ജില്ല ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയാൽ തുടർനടപടി സ്വീകരിക്കുമെന്നും ചൈൽഡ് ലൈൻ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണത്തി​െൻറ അടിസ്ഥാനത്തിൽ വേണ്ടതു ചെയ്യുമെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ പറഞ്ഞു. photo madappalli കുത്തിവെപ്പിലെ പിഴവിനെ തുടർന്ന് നവജാതശിശുവി​െൻറ ശരീരഭാഗം തടിച്ചനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.