ഹജ്ജ്​: എംബാർക്കേഷൻ കരിപ്പൂരിൽ നിന്നാക്കണം^അഹമ്മദ്​ ദേവർകോവിൽ

ഹജ്ജ്: എംബാർക്കേഷൻ കരിപ്പൂരിൽ നിന്നാക്കണം-അഹമ്മദ് ദേവർകോവിൽ ഹജ്ജ്: എംബാർക്കേഷൻ കരിപ്പൂരിൽനിന്നാക്കണം -അഹമ്മദ് ദേവർകോവിൽ കോഴിക്കോട്: കേരളത്തിലെ ഹജ്ജ് തീർഥാടകരിൽ 80 ശതമാനവും മലബാറിൽനിന്നുള്ളവരായതുകൊണ്ടും കോടികൾ മുടക്കി പണിത ഹജ്ജ് ഹൗസിലെ സൗകര്യങ്ങൾ ഹാജിമാർക്ക് അനുഗ്രഹമാകുമെന്നുള്ളതുകൊണ്ടും കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ ഇക്കൊല്ലംതന്നെ കരിപ്പൂരിൽനിന്നാക്കാൻ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് െഎ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ ബലപ്പെടുത്തൽ പൂർത്തിയാവുകയും വലിയ വിമാനങ്ങൾക്ക് സർവിസ് നടത്താൻ ഇപ്പോൾ റൺവേ സജ്ജമാണെന്നും എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടും ഹജ്ജ് എംബാർക്കേഷൻ സംവിധാനം പുനഃസ്ഥാപിക്കാത്ത കേന്ദ്ര നടപടി നിരാശജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോളിയോ യജ്ഞം: 93 ശതമാനം പേർക്ക് പോളിയോ നൽകി കോഴിക്കോട്: ജില്ലയിൽ ഉൗർജിത പൾസ് പോളിയോ ഇമ്യൂണൈസേഷ​െൻറ ഭാഗമായി പോളിയോ നൽകിയത് 93.4 ശതമാനം കുട്ടികൾക്ക്. 2,39,780 കുട്ടികളിൽ 2,24,027 പേർക്ക് മൂന്നു ദിവസത്തിനകം പോളിയോ നൽകാനായി. ഇതിൽ 828 പേർ ഇതര സംസ്ഥാനക്കാരാണ്. ഞായറാഴ്ച നടന്ന തുള്ളിമരുന്ന് യജ്ഞത്തിൽ 1,85,105 പേർക്കാണ് പോളിയോ നൽകിയത്. 77 ശതമാനമായിരുന്നു ലക്ഷ്യം കൈവരിച്ചത്. വിവിധ കാരണങ്ങളാൽ തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീട്ടിൽ ചെന്ന് നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.