ഡി.എം.ആര്‍.സിയെ തിരിച്ചുവിളിച്ച്​ ലൈറ്റ് മെട്രോ യാഥാർഥ്യമാക്കണം ^ബഹുജന കണ്‍വെന്‍ഷന്‍

ഡി.എം.ആര്‍.സിയെ തിരിച്ചുവിളിച്ച് ലൈറ്റ് മെട്രോ യാഥാർഥ്യമാക്കണം -ബഹുജന കണ്‍വെന്‍ഷന്‍ ഡി.എം.ആര്‍.സിയെ തിരിച്ചുവിളിച്ച് ലൈറ്റ് മെട്രോ യാഥാർഥ്യമാക്കണം -ബഹുജന കണ്‍വെന്‍ഷന്‍ കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുന്ന ലൈറ്റ് മെട്രോ പദ്ധതി യാഥാർഥ്യമാക്കണമെന്നും പദ്ധതി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഡി.എം.ആർ.സിയെയും ഇ. ശ്രീധരനെയും തിരിച്ചുവിളിക്കണമെന്നും ഐ.എം.എ ഹാളില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതിനുവേണ്ടി പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. സമരത്തി​െൻറ ആദ്യഘട്ടം എന്നനിലയില്‍ 23ന് കലക്ടറേറ്റിന് മുന്നില്‍ ഉപവാസം നടത്തും. ഡോ. എം.ജി.എസ്. നാരായണൻ, എം.കെ. രാഘവന്‍ എം.പി, ഡോ. എം.കെ. മുനീര്‍ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലായിരിക്കും രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുമണി വരെയുള്ള ഉപവാസം. നഗരത്തിന് വലിയ പ്രതീക്ഷയായിരുന്ന ലൈറ്റ് മെട്രോ നഷ്ടപ്പെടുമെന്ന ആശങ്കയിലാണെന്ന് കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. ഇത് പൊതുസമൂഹത്തെ നിരാശയിലാക്കുന്നുവെന്നും പ്രമേയം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആർ.സിയുടെ നേതൃത്വത്തില്‍ ഇ. ശ്രീധര​െൻറ മേല്‍നോട്ടത്തില്‍ ഉടന്‍ നടക്കണം. പദ്ധതിക്ക് കേന്ദ്രത്തി​െൻറ അനുമതി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കോഴിക്കോട്ടെ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇതിനായി പ്രക്ഷോഭം നടത്താന്‍ കൺവെന്‍ഷന്‍ തീരുമാനിച്ചതായും പ്രമേയത്തില്‍ വ്യക്തമാക്കി. ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. രാഘവന്‍ എം.പി അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീര്‍ എം.എൽ.എ സ്വാഗതം പറഞ്ഞു. സിനിമ സംവിധായകന്‍ വി.എം. വിനു, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, യു.കെ. കുമാരൻ, തായാട്ട് ബാലൻ, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി. ശങ്കരൻ, മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല, ജില്ല പഞ്ചായത്ത് യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കൽ, ഫോര്‍വേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി മനോജ് ശങ്കരമംഗലം, പി. വീരാന്‍കുട്ടി, സി.എം.പി ജില്ല സെക്രട്ടറി ജി. നാരായണന്‍കുട്ടി, മലബാര്‍ ചേംബര്‍ പ്രസിഡൻറ് നിത്യാനന്ദ കമ്മത്ത്, പി.വി ചന്ദ്രൻ, മെഹറൂഫ് മണലൊടി എന്നിവര്‍ സംസാരിച്ചു. എൻ.സി അബൂബക്കര്‍ നന്ദി പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഡോ. എം.ജി.എസ്. നാരായണനെയും കണ്‍വീനര്‍മാരായി എം.കെ. രാഘവന്‍ എം.പി, ഡോ. എം.കെ മുനീര്‍ എം.എൽ.എ എന്നിവരെയും തിരഞ്ഞെടുത്തു. photo: AB 03
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.