ശിൽപശാല നടത്തി

കോഴിക്കോട്: കേന്ദ്ര നഗരകാര്യ മന്ത്രാലയത്തി​െൻറയും നാഷനൽ െപ്രാഡക്ടിവിറ്റി കൗൺസിലി​െൻറയും നേതൃത്വത്തിൽ ഖരമാലിന്യ സംസ്കരണ നിയമാവബോധ ശിൽപശാല സംഘടിപ്പിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി മേധാവികൾക്കായും വിവിധ വകുപ്പുതല ജീവനക്കാർക്കുമായാണ് ശിൽപശാല സംഘടിപ്പിച്ചത്. പാരിസ്ഥിതിക, മലിനീകരണ സംബന്ധമായ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. ജില്ല കലക്ടർ യു.വി. ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി, സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് മുഹമ്മദ് ചെമ്മാല, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാർ, സബ് കലക്ടർ വി. വിഘ്നേശ്വരി എന്നിവർ സംസാരിച്ചു. AB 02 അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: സി-ഡിറ്റ് നടത്തുന്ന ഐ.ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി േപ്രാഗ്രാമിങ്, ടാലി സർട്ടിഫിക്കേഷൻ കോഴ്സുകളും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org. ഫോൺ: 04712321360/ 2321310.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.