മത്സ്യത്തൊഴിലാളികൾക്ക്​ ഇൻഷുറൻസ്​ പദ്ധതി

കോഴിക്കോട്: മത്സ്യഫെഡ് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് മത്സ്യത്തൊഴിലാളികൾക്കായി അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. പുതിയ വർഷത്തെ വാർഷിക പ്രീമിയം 376 രൂപയാണ്. പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കും ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും അഫിലിയേറ്റ് ചെയ്ത സ്വയംസഹായ ഗ്രൂപ് അംഗങ്ങൾക്കും പദ്ധതിയിൽ ചേരാം. ഫോൺ: 0495 2380344. വസ്തുക്കൾ സർക്കാറിലേക്ക് മുതൽക്കൂട്ടും കോഴിക്കോട്: അവകാശികളില്ലാത്ത നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്തതും ആരാധനാലയങ്ങളിൽ പൂജക്ക് ഉപയോഗിക്കുന്നതുമായ മുതലി​െൻറ ഉടമസ്ഥർ ആരെങ്കിലുമുണ്ടെങ്കിൽ ഉടൻ കോഴിക്കോട് സബ് ഡിവിഷനൽ മജിസ്േട്രറ്റിന് മുമ്പാകെ ഹാജരാകണം. അല്ലാത്തപക്ഷം വസ്തുക്കൾ സർക്കാറിലേക്ക് മുതൽക്കൂട്ടുമെന്ന് സബ് ഡിവിഷനൽ മജിസ്േട്രറ്റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.