ഗണിതം മധുരമാക്കാൻ 'ഗണിതവിജയം'

കോഴിക്കോട്: കുട്ടികളുടെ ഭാഷാപരിജ്ഞാനവും താൽപര്യവും വർധിപ്പിക്കുന്നതിന് പിന്നാലെ ഗണിതതാൽപര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗണിതവിജയം പദ്ധതിയും വ്യാപകമാക്കുന്നു. കുട്ടികളുടെ പ്രകൃതത്തിനനുയോജിച്ച കളികളിലൂടെയും മത്സരങ്ങളിലൂടെയും ഗണിതാശയങ്ങളെ ആസ്വദിക്കാൻ ഏറ്റവും ഉചിതമായ പഠനസഹായ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 15 ബി.ആർ.സികളിലും ഓരോ വിദ്യാലയം തിരഞ്ഞെടുത്ത് 225 കുട്ടികളിൽ ഗണിതവിജയം ൈട്ര ഔട്ടുകൾ വിജയകരമായി പൂർത്തീകരിച്ചു. 15 വിദ്യാലയങ്ങളിലും രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിതലാബും ഇതി​െൻറ ഭാഗമായി രൂപവത്കരിച്ചു. പദ്ധതിയുടെ ഫലപ്രാപ്തി 15 ബി.ആർ.സികളിലും ജില്ലതലത്തിലും പഠനവിധേയമാക്കി വിജയകരമെന്ന് കണ്ടെത്തി. ഗണിതവിജയം പദ്ധതിയുടെ ജില്ലതല വിജയപ്രഖ്യാപനവും ബി.ആർ.സി/ജില്ലതല ഗവേഷണ റിപ്പോർട്ടുകളുടെ അവതരണവും നടക്കാട് ജി.വി.എച്ച്.എസ്.എസിൽ നടന്നു. ജില്ല േപ്രാജക്ട് ഓഫിസർ എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ സെമിനാർ ഉദ്ഘാടനവും ജില്ലതല വിജയപ്രഖ്യാപനവും നടത്തി. ജില്ലതല ഗവേഷണ റിപ്പോർട്ട് ചേളന്നൂർ ബി.പി.ഒ പി.ടി. ഷാജി ഏറ്റുവാങ്ങി. ചടങ്ങിൽ ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ മുഖ്യാതിഥിയായി. ബി.പി.ഒമാരായ കെ.പി. സഹീർ, വി.വി. വിനോദ്, സബിത ശേഖർ, എഴുത്തുകാരി കവിത കർമാക, യു.ആർ.സി നടക്കാവ് ബി.പി.ഒ വി. ഹരീഷ്, െക.എം. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. 15 ബി.ആർ.സികളിൽനിന്നും ഗണിതവിജയം ഗവേഷണ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലതല ഗണിതവിജയ ഗവേഷണ റിപ്പോർട്ടും വേദിയിൽ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.