ചികിത്സ സഹായം തേടുന്നു

നടുവണ്ണൂർ: ചോലയിൽ ഉണ്ണി മാരക രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, പോണ്ടിച്ചേരി സർക്കാർ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിലാണ്. കരൾ സംബന്ധ രോഗത്തിന് സങ്കീർണ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഇതിനായി വരുന്ന ഭാരിച്ച തുക ഈ നിർധന കുടുംബത്തിന് താങ്ങാൻ കഴിയാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട എന്നിവർ രക്ഷാധികാരികളായും വാർഡ് മെംബർ ഗീത ചോലയിൽ ചെയർപേഴ്സനായും കെ. രാജീവൻ കൺവീനറായും ഇ. സുരേഷ് ബാബു ട്രഷററായും കമ്മിറ്റി രൂപവത്കരിച്ചു. ഫണ്ട് സമാഹരണത്തിനായി വിജയ ബാങ്കി​െൻറ നടുവണ്ണൂർ ശാഖയിൽ എസ്.ബി. നമ്പർ. 212601011002324 അക്കൗണ്ട് തുടങ്ങി. IFSC Code.VIJB0002126. രൂപവത്കരണ യോഗത്തിൽ ഗീത ചോലയിൽ അധ്യക്ഷത വഹിച്ചു. എൻ. ആലി, കെ. രാജീവൻ, എം.കെ. പരീദ്, കെ.കെ. മാധവൻ, എം.കെ. ബാബു, ഒ.എം. കൃഷ്ണകുമാർ, പി. സുധാകരൻ നമ്പീശൻ, ടി.സി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വെള്ളിയൂർ എ.യു.പി സ്കൂൾ വാർഷികാഘോഷം വെള്ളിയൂർ: എ.യു.പി സ്കൂൾ 95ാം വാർഷികം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.എം. മനോജ് മന്ത്രിക്ക് ഉപഹാരം നൽകി. വിരമിക്കുന്ന അധ്യാപിക കെ. ശോഭനക്ക് മന്ത്രി ഉപഹാരം നൽകി. സ്കോളർഷിപ് പരീക്ഷയിലെ വിജയികൾക്ക് മാനേജർ രാജേഷ് ആർ. നായർ കാഷ് അവാർഡ് നൽകി. വാർഡ് മെംബർ വി.കെ. അജിത പ്രതിഭകളെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച അമ്മമാർക്ക് വാർഡ് മെംബർ ഷിജി കൊട്ടാറക്കൽ ഉപഹാരം നൽകി. വി.എം. അഷ്റഫ്, എടവന സുരേന്ദ്രൻ, പി. മൂസക്കുട്ടി, കെ.എം. റീന, ശാന്തി മോഹൻ, എസ്. രമേശൻ, ലത്തീഫ് വെള്ളിലോട്ട്, കെ.എം. സൂപ്പി, കെ. ഹമീദ്, പി. ബൈജു, ടി.കെ. നൗഷാദ്, പി.പി. മുഹമ്മദലി, കെ.ടി. ഹസ്സൻ, വി.കെ. സൈനബ എന്നിവർ സംസാരിച്ചു. കെ.സി. മജീദ് സ്വാഗതവും കെ. മധുകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.